ഇരുവൃക്കകളും തകരാറിലായ കെഎസ് യു പ്രവർത്തകന് എസ്എഫ്ഐ ക്കാരുടെ സഹായാഭ്യർത്ഥന.

ഇരുവൃക്കകളും തകരാറിലായ കെഎസ് യു പ്രവർത്തകന് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും സഹായമഭ്യർത്ഥിച്ചു ഇറങ്ങി.ഇവിടെ പാർട്ടിയില്ല നിറമില്ല ഉള്ളത് മനുഷ്യത്വം മാത്രം.തല്ലാനും കൊല്ലാനും നടക്കുന്നവർ ഇത് കണ്ട് പഠിക്കട്ടെ.ജവാഹർ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫിയാണ് ചികിത്സക്കായി സഹായം അഭ്യർത്ഥിക്കുന്നത്.എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചത്. കെഎസ്‌യു ബാൻഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയർ ചെയ്താണ് എസ്എഫ്ഐയുടെ അഭ്യർഥന.കോൺഗ്രസ് പ്രവർത്തകനായ കണ്ണൂർ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.റാഫിക്ക് വൃക്ക് നൽകാമെന്ന് ആദ്യം സന്നദ്ധത അറിയിച്ചതാകട്ടെ കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ചെയർമാൻ ഇ.ഷാനവാസ് ഖാൻ. ഇതിനുള്ള പരിശോധനകൾ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാൻ പറഞ്ഞു.റാഫിയുടെ ഉമ്മ വീട്ട്ജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞ് പോകുന്നത്.എന്നാൽ ചികിത്സചിലവിനുള്ള ക്യാഷ് ഇതിൽ നിന്നും സംബാധിക്കാൻ സാധിക്കുന്നില്ല.അതുകൊണ്ട് ഈ ചെറുപ്പക്കാരനെ എല്ലാവരും ഒന്ന് സഹായിക്കു.അവന്റെ ജീവിതത്തിലേക്ക് വെളിച്ചം എത്തിക്കാൻ നിങ്ങളെ കൊണ്ട് കഴിയുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ മുഹമ്മദ് റാഫിയുടെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 10540100300824. ഐഎഫ്എസ്‌സി: FDRL0001054. ഫോൺ: 90481 00377.

Scroll to Top