ഹോ ട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ശാലിൻ ; ഫോട്ടോ പങ്കുവെച്ച് താരം

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളും ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയുമാണ് ശാലിൻ സോയ. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ്.മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.

ഇതുവരെ മുപ്പതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തു. തൻ്റെ ശരീരഭാരം വളരെ നന്നായി കുറച്ചു കൊണ്ട് ശാലിൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരുന്നു.68 കിലോയിൽ നിന്നും വളരെ ചുരുക്കം നാളുകൾ കൊണ്ട് 55 കിലോയിൽ എത്തിക്കുവാൻ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

Scroll to Top