അവഹേളിക്കാൻ ആരോ ഒരുങ്ങിപുറപ്പെട്ടപ്പോഴാണ് നെഞ്ചിലേറ്റിയവർ ശക്തമായി പിന്തുണച്ചത് ;ഷാഫികൊല്ലം

കഴിഞ്ഞ ദിവസങ്ങളിൽ മികച്ച പിന്തുണ തന്ന നന്മയുള്ളവരോട് കടപ്പാട് അറിയിച്ച് കൊണ്ട് ഷാഫികൊല്ലം പങ്കുവെച്ച കുറിപ്പ്.കുറിപ്പിന്റെ പൂർണരൂപം :

അവഹേളിക്കാൻ ആരോ ഒരുങ്ങിപുറപ്പെട്ടപ്പോഴാണ് അഭിമാനത്തോടെ നെഞ്ചിലേറ്റിയവർ സ്നേഹക്കടലുപോലെ ശക്തമായി പിന്തുണച്ചത്…അതിന്റെ നേർക്കാഴ്ചയായിരുന്നു കഴിഞ്ഞദിവസത്തെ ദുബായ് പ്രോഗ്രാമിൽ അനുഭവിച്ചത്..ആയിരക്കണക്കിന് മികച്ച കലാകാരന്മാർക്കിടയിൽ ഒന്നുമല്ലാത്ത ഈ കൊയിലാണ്ടി കൊല്ലത്തെ കടപ്പുറത്തുകാരന് തിരിച്ചറിവും മാന്യതയുമുള്ള ജനലക്ഷങ്ങളുടെ നെഞ്ചിലെ മുഹബ്ബത്ത് ഇത്രയേറെ ഉണ്ടെന്ന് സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുടെ ഇടപെടലുകളിലൂടെ ഞാനറിഞ്ഞു…ഞാനും പലരുടെയും ഫാനാണ്..നമ്മൾ ഒരാളെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നുവെങ്കിൽ അയാളുടെ സാഹചര്യങ്ങളെയും ശാരീരിക മാനസീക അവസ്ഥകളെയും ഇഷ്ടാനിഷ്ടങ്ങളെയും തിരിച്ചറിഞ്ഞു മാനിക്കാനും പരിഗണിക്കാണും പഠിക്കണം..

അല്ലാതെ നമ്മുടെ ഏത് കോപ്രായങ്ങൾക്കും നമ്മൾ വിചാരിക്കുംപോലെ തുള്ളുന്ന പാവകളായിട്ടല്ല അവരെ കാണേണ്ടത്..കലാകാരന്മാരും മനുഷ്യരാണ് ഏത് വേദനയിലും അവർ നമ്മോട് ചിരിക്കുന്നുണ്ടേൽ അത് നമ്മെ ആനന്ദിപ്പിക്കാനാണ്..പക്ഷെ അപ്പോഴും അവർക്ക് അവരുടേതായ അസ്വസ്ഥതകൾ അകത്ത് മൂടിവച്ചിട്ടുണ്ടെന്ന് അടുത്തറിയുന്നവർക്ക് തിരിച്ചറിയാം NB : എനിക്കുവേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ മികച്ച പിന്തുണ തന്ന നന്മയുള്ളവരോട് പ്രത്യേകിച്ച് എന്റെ കൊല്ലത്തെ മണിമുത്തുകളോടാടക്കം വലിയ കടപ്പാട് അറിയിക്കുന്നു..ഒപ്പം ഒരു പ്രധാനകാര്യം ഓർമിപ്പിക്കുന്നു നിങ്ങളുടെ വിലയേറിയ സമയവും സമർപ്പണവും ഏതെങ്കിലും ചില അസൂയ മൂത്ത് പ്രാന്തായവർക്കു മറുപടി കൊടുക്കാൻവേണ്ടി ചിലവഴിക്കാതിരിക്കുക…നമുക്ക് വേറൊരുപാട് നന്മകളുണ്ട് ഈ സമൂഹത്തിനുവേണ്ടി ചെയ്തുതീർക്കാൻ.സസ്നേഹം നിങ്ങളുടെ സ്വന്തം ഷാഫികൊല്ലം

Scroll to Top