രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ സംഘടിപ്പിച്ച ട്വന്റി-20 മത്സരത്തിനു ശേഷം ഇന്ത്യക്കാരും പാകിസ്താനികളുമടങ്ങുന്ന ആരാധകര്‍ക്ക്, കൂടെ നിന്ന് സെല്‍ഫിയെടുക്കാനായി അവസരമൊരുക്കിയ ഷാഹിദ് അഫ്രീദി, ഒരു ഇന്ത്യക്കാരിയുടെ ആവശ്യപ്രകാരം അവരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ തയ്യാറായി. എന്നാല്‍ ഇന്ത്യന്‍ പതാക മടക്കി പിടിച്ച്‌ പോസ് ചെയ്യാന്‍ തയ്യാറെടുത്ത ആരാധികയോട് പതാക ശരിയായി പിടിക്കാന്‍ അഫ്രീദി ആവശ്യപ്പെടുകയായിരുന്നു. ‘ഫ്ലാഗ് സീതാ കരോ അപ്നാ’ എന്നു പറഞ്ഞ് പെണ്‍കുട്ടിയോടൊപ്പം പോസ് ചെയ്യുന്ന അഫ്രീദിയുടെ വീഡിയോ സോഷ്യല്‍മീഡിയയിൽ വൈറൽ ആയി .

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management