മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കോവിഡ് സ്ഥിതീരകരിച്ചു.

കേരള മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാ രീരിക ബു ദ്ധിമുട്ടുകളോ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ് മട്ടന്നൂർ എംഎൽഎ കൂടിയായ കെ കെ ശൈലജ. സംസ്ഥാനാന്തര യാത്രയ്ക്ക് പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചക്കിടെ സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് 100 ശതമാനമാണ്. പൊതുപരിപാടികളും സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രകളും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Scroll to Top