നീ എനിക്ക് മാലാഖയുടെ ഊർജം തരുന്നു ; ചിത്രം പങ്കുവെച്ച് ശാലിൻ സോയ !!!

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളും ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയുമാണ് ശാലിൻ സോയ. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ്.മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.

ഇതുവരെ മുപ്പതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തു.അടുത്തിടെ തൻ്റെ ശരീരഭാരം വളരെ നന്നായി കുറച്ചു കൊണ്ട് ശാലിൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരുന്നു.68 കിലോയിൽ നിന്നും വളരെ ചുരുക്കം നാളുകൾ കൊണ്ട് 55 കിലോയിൽ എത്തിക്കുവാൻ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിങ്ങൾ എനിക്ക് മാലാഖയുടെ ഊർജം തരുന്നു , എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. മഞ്ഞ സ്ലീവെലെസ്സ് ടോപ്പിൽ സുന്ദരിയായാണ് താരം ഫോട്ടോയിൽ. ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

Scroll to Top