“റിയൽ ബിഗ് ബോസിനെ” ഹാരമണിയിച്ച് സ്വീകരിക്കാൻ കഴിയാത്തതില്‍ ഖേദിക്കുന്നു’ ; ഷമ്മി തിലകന്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന , വിനോദ പരിപാടികളിലെ വമ്പൻ ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ ഫോർ വിജയകരമായി മുന്നോട്ട് പോകുകയാണ്.17 മത്സരര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ ആരംഭിച്ചത്.ഷോയിൽ നടക്കുന്ന ടാസ്ക്കുകളും എല്ലാം തന്നെ കൂടുതൽ താല്പര്യം ഉണ്ടാകുന്ന ഒന്നാണ്. എന്നാൽ ഷോയിൽ പ്രേക്ഷകർക്ക്‌ ഇഷ്ടമല്ലാത്ത രീതിയിലുള്ള സംഭാഷഞങ്ങളും ഇടപെടലുകളും ഉണ്ടാകാറുണ്ട്. പ്രേക്ഷകരുടെ പിന്തുണ നേടാന്‍ സാധിച്ചവരില്‍ ഒരാളാണ് റോബിന്‍. ഷോയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിരുന്നു.ഒടുവിൽ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസ് ഷോയിൽ നിന്നും പുറത്തേയ്ക്ക് വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ലാലേട്ടൻ ഷോയിൽ എത്തിയപ്പോഴായിരുന്നു റോബിന്റെ പുറത്താക്കൽ. ഒരുപാട് പ്രതീക്ഷകൾ ഉള്ള മത്സരാർഥി ആയിരുന്നുവെന്നും എന്നാൽ എല്ലാം താളംതെറ്റിയെന്നും ലാലേട്ടൻ പറഞ്ഞു. ലാലേട്ടന്റെ അടുത്ത് നിന്നും ദിൽഷയെ മിസ്സ്‌ ചെയുന്നുവെന്നും നന്നായി കളിക്കുന്നുണ്ട്, തുടരണമെന്നും റോബിൻ പറഞ്ഞു. കൂടാതെ എല്ലാവരോടും യാത്രയും പറഞ്ഞു.ഷോയില്‍ നിന്നും പുറത്തായെങ്കിലും വന്‍ സ്വീകരണമാണ് റോബിന് ആരാധകര്‍ നല്‍കിയിരിക്കുന്ന. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന റോബിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് മാലയിട്ടായിരുന്നു ആരാധകര്‍ വരവേറ്റത്.ഇപ്പോഴിതാ റോബിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം :

”ബിഗ് ബോസ് സീസണ്‍-4 ലെ യഥാര്‍ത്ഥ വിജയി ഡോ റോബിന് വിജയാശംസകള്‍. വിമാനത്താവളത്തില്‍ ചെന്ന് ഈ ‘റിയല്‍ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാന്‍ എനിക്ക് കഴിയാതെ പോയതില്‍ ഖേദമുണ്ട്..! Love you dear” എന്നായിരുന്നു റോബിനെ എയര്‍പോര്‍ട്ടില്‍ വച്ച് സ്വീകരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് ഷമ്മി തിലകന്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷമ്മിയുടെ പോസ്റ്റിന് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു .ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്നതാണ്. വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.

Scroll to Top