മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച തുകയിൽ നിന്നും 10000 രൂപ ദുരിതാശ്വാസഫണ്ടിലേക്ക് നൽകി ശരണ്യ.

സീരിയലിലൂടെ പ്രേക്ഷകരെ ഏറെ ആകർഷിച്ച നടിയാണ് ശരണ്യ ശശി.ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ മികവുറ്റതായിരുന്നു.എന്നാൽ വിധി വില്ലനായി എത്തി.ആറ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർ അസുഖം ബാധിച്ചത്.ഇത് വരെ നടന്നത് ഏഴ് തവണയാണ് ട്യൂമർ എഇത്രയും നാൾ ഓപ്പറേഷന് വേണ്ടിയുള്ള കാശിനായി ജോലിക്ക് പോകും,അത് കൊണ്ടാണ് ചികിത്സ ചിലവുകൾ നടക്കുന്നത്.എന്നാൽ ഇതാ ഇപ്പോൾ അതിനും കഴിയാത്ത ഒരു അവസ്ഥയാണ്.സർജറിക്ക് ശേഷം ഒരു വശം തളർന്നിരുന്നു.അസുഖം ശരണ്യയെ കാർന്ന് തിന്ന്കൊണ്ടിരിക്കുകയാണ്.ഇതിന് പൂർണമായി ഒരു ശമനം ഉണ്ടാകില്ല എന്നതാണ് ഡോക്ടർമാർ പറയുന്നത്.ഭർത്താവോ അച്ഛനോ ആരും തന്നെ കൂട്ടില്ല.


ശ്രീകാര്യം എന്ന സ്ഥലത്ത് വാടകവീട്ടിലാണ് ശരണ്യയും അമ്മയും താമസിക്കുന്നത്.ന്ന രോഗം വന്ന്പോകുന്നത്.ഇപ്പോഴിതാ തനിക്ക് ഓപ്പറേഷനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച തുകയിൽ നിന്നും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുന്നു ശരണ്യ.ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ശരണ്യ പറയുന്നത്.സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ പറഞ്ഞു.

FACEBOOK POST