ഓരോ ഓപ്പറേഷന് വേണ്ടിയുള്ള തുക ജോലി ചെയ്താണ് ശരണ്യ കണ്ടെത്തുന്നത്,ഇപ്പോൾ അതിനും കഴിയാത്ത അവസ്ഥയാണ് : എല്ലാവരും ഒന്ന് കൈകോർക്കൂ ഈ കലാകാരിയെ സഹായിക്കാൻ.

സീരിയലിലൂടെ പ്രേക്ഷകരെ ഏറെ ആകർഷിച്ച നടിയാണ് ശരണ്യ ശശി.ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ മികവുറ്റതായിരുന്നു.എന്നാൽ വിധി വില്ലനായി എത്തി.ആറ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർ അസുഖം ബാധിച്ചത്.ഇത് വരെ നടന്നത് ഏഴ് തവണയാണ് ട്യൂമർ എന്ന രോഗം വന്ന്പോകുന്നത്.ഈ ആറ് വർഷം കൊണ്ട് നടന്നത് 9 ശസ്തക്രിയകളാണ്.അസുഖ സമയത്ത് ശരണ്യ കണ്ട് നിൽക്കാൻ പറ്റില്ല.ഹൃദയം പൊള്ളുന്ന വേദനയാണ് തരുന്നത്.ഇപ്പോഴിതാ എട്ടാമത് തവണയും രോഗത്തെ അതിജീവിച്ച് എത്തുകയാണ് ശരണ്യ.

ഇപ്പോഴിതാ ഒൻപതാമത് ഒപ്പേറഷൻ നടന്നു.എന്നാൽ ഇനിയും അടുത്തതായി ഓപ്പറേഷൻ വേണ്ടിവരും ഉടൻ തന്നെ.ഇത്രയും നാൾ ഓപ്പറേഷന് വേണ്ടിയുള്ള കാശിനായി ജോലിക്ക് പോകും,അത് കൊണ്ടാണ് ചികിത്സ ചിലവുകൾ നടക്കുന്നത്.എന്നാൽ ഇതാ ഇപ്പോൾ അതിനും കഴിയാത്ത ഒരു അവസ്ഥയാണ്.സർജറിക്ക് ശേഷം ഒരു വശം തളർന്നിരുന്നു.അസുഖം ശരണ്യയെ കാർന്ന് തിന്ന്കൊണ്ടിരിക്കുകയാണ്.ഇതിന് പൂർണമായി ഒരു ശമനം ഉണ്ടാകില്ല എന്നതാണ് ഡോക്ടർമാർ പറയുന്നത്.ഭർത്താവോ അച്ഛനോ ആരും തന്നെ കൂട്ടില്ല.ശ്രീകാര്യം എന്ന സ്ഥലത്ത് വാടകവീട്ടിലാണ് ശരണ്യയും അമ്മയും താമസിക്കുന്നത്.ചികിത്സയ്ക്കായി എല്ലാവരുടെയും സഹായം തേടുകയാണ്.ഫിറോസ് കുന്നുംപറമ്പിലാണ് ശരണ്യയെ സഹായിക്കണം എന്ന് ആവശ്യവുമായി വിഡിയോയിൽ എത്തുന്നത്.എല്ലാവരും അവരാൽ കഴിയുന്ന സഹായം നൽകി ഈ കലാകാരിയെ രക്ഷിക്കൂ.

FACEBOOK VIDEO

Scroll to Top