ലൈക്കും കമ്മെന്റും ഒന്നും വേണ്ട, ഒരു മിനിറ്റ് മതി : ഷാരിജ നസീബ്.

സമൂഹത്തിൽ നിരവധി പേരാണ് കാൻസർ എന്ന അസുഖവുമായി പോരാടുന്നത്. പലരും അതിനോട് പൊരുതി ജയിക്കുന്നവരുണ്ട്. പലരും പൊരുതി ജീവൻ വെ ടിയുന്നവരുമുണ്ട്. കാൻസർ എന്ന അസുഖം ആണെന്നറിയുമ്പോഴേ ജീവിതത്തിൽ തോറ്റു പോകുന്നവർ അല്ലെങ്കിൽ അതിനെ അതിജീവിക്കാൻ കഴിയാത്തവരുമുണ്ട്.എങ്കിൽ അതിനെ ശക്തിയോടെ മുന്നോട്ട് പോകാൻ ധൈര്യം വേണം.ഇന്നലെ നവംബർ 7 കാൻസർ അവൈർനസ് ഡേ ആയിരുന്നു.നിരവധി പേരാണ് ഇതേപറ്റി സംസാരിക്കാൻ എത്തിയത്. പലരുടെയും വാക്കുകൾ ജനഹൃദയങ്ങളിൽ ഏറെ സ്ഥാനം പിടിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഷാരിജ നസീബിന്റെ വാക്കുകൾ ആണ്. ഷാരിജയുടെ വാക്കുകൾ എല്ലാവർക്കും ഒരു ആശ്വാസം തന്നെയാണ്. ഷാരിജ പറയുന്നത് ഇങ്ങനെ,

കാൻസർ എന്ന അസു ഖം എന്ന് കേട്ടാൽ ആരും പേടിക്കണ്ട ആരും പേടിപ്പിക്കുകയും വേണ്ട. കൃത്യമായ സമയത്തുള്ള രോ ഗനിർണയവും ചികിത്സയും പൂർണമായി ചികിൽസിച്ച് ഭേദപെടുത്താൻ കഴിയുന്ന രോ ഗമാണ് കാൻസർ. പിന്നെ എന്തിനാണ് പേടിക്കുന്നത്.ചെറുതും വലുതുമായ ഏതൊരു ശാരീരിക അസ്വസ്ഥകൾ കണ്ടാലും മറ്റുള്ളവർക്ക് ചെവികൊടുക്കാതെ വിദഗ്ധ ഡോകട്ർമാരുടെ ചികിത്സ നേടുക.ഉണ്ടാകുന്ന മാറ്റങ്ങൾ താത്കാലികമാണ്.അവരോരു പോരാട്ടത്തിലാണ് ജീവിതം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ്. അകറ്റി നിർത്തരുത് ചേർത്ത് പിടിക്കുക. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് കമ്മെന്റുകളുമായി എത്തിയത് .

Scroll to Top