നിന്റെ വേദന എനിക്ക് മനസിലാകും കുഞ്ഞേ,ഞങ്ങളുടെ സ്നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ ; ഷാറൂഖ് ഖാൻ.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആണ് അമ്മ മരിച്ചതറിയാതെ അവരെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ.ഇത് കണ്ട എല്ലാവരുടെയും ഹൃദയം ഒന്ന് പിടഞ്ഞതാണ്. ഇതിന് പിന്നാലെ കുഞ്ഞിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് നടൻ ഷാരൂഖ് ഖാൻ രംഗത്തെത്തി. ബിഹാറിലെ മുസഫർപുർ റെയിൽ വേ സ്റ്റേഷനിൽ വച്ചാണ് കുട്ടിയുടെ അമ്മ മരിച്ചത്. എന്നാൽ ഇതൊന്നുമറിയാതെ അമ്മയ്ക്ക് സമീപം നിന്ന് കളിക്കുകയും അമ്മയെ വിളിച്ചുണർത്താൻ ശ്രമിക്കുകയുമായിരുന്നു ഈ കുഞ്ഞ്.

കുഞ്ഞ് ഇപ്പോൾ മുത്തച്ഛന്റെ കൂടെയാണ് ഉള്ളത്.കുഞ്ഞിനെ ഏറ്റെടുത്ത കാര്യം ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷനാണ് അറിയിച്ചത്. ട്വീറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത് .ഷാരൂഖും ഇതേ കുറിച്ച് കുറിപ്പ് പങ്കിട്ടു. ‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’ അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

Scroll to Top