ആര് പറഞ്ഞു, ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് വൈറലായി ശശി തരൂരിന്റെ പോസ്റ്റ്‌.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് എം പി ശശി തരൂരിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ആറ് വനിത എം പി മാരോടൊപ്പം നിൽക്കുന്ന ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതിന് അദ്ദേഹം നൽകിയ കാപ്ഷൻ എല്ലാവരെയും ചിരിപ്പിക്കുന്ന ഒന്നായിരുന്നു.എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവര്‍ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.ആര് പറഞ്ഞു, ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് എന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചതിൽ ഒന്ന്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്തെത്തിയതോടെ വിശദീകരണവും അദ്ദേഹം പങ്കിട്ടു.

ലോക്‌സഭ പ്രവർത്തിക്കാൻ ആകർഷകമായ സ്ഥലമല്ലെന്ന് ആരാണ് പറഞ്ഞത്? ഇന്ന് രാവിലെ എന്റെ ആറ് എംപിമാർക്കൊപ്പം. സുപ്രിയ സുലെ പ്രണീത് കൗർ തമിഴച്ചി തങ്കപാണ്ഡ്യൻ മിമി ചക്രവർത്തി നുസ്രത്ത് ജഹാൻ ജോതിമണി സെന്നിമലൈ എഡിറ്റ്: മുഴുവൻ സെൽഫിയും (വനിതാ എംപിമാരുടെ മുൻകൈയിൽ) വളരെ നല്ല തമാശയിൽ ചെയ്തു, അതേ സ്പി രിറ്റിൽ അത് പങ്കിടാൻ അവരാണ് എന്നോട് ആവശ്യപ്പെട്ടത്. ചില ആളുകൾക്ക് വി ഷമമുണ്ടായതിൽ ക്ഷമിക്കണം, എന്നാൽ ജോലിസ്ഥലത്തെ സൗഹൃദത്തിന്റെ ഈ പ്രദർശനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. ഇത്രയേ ഉള്ളൂ.എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ഇദ്ദേഹം കുറിച്ചത്. ഏതായാലും ശശി തരൂരിന്റെ ഫേസ്ബുക് പോസ്റ്റ്‌ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

FACEBOOK POST

Scroll to Top