സന്തൂർ മമ്മിയോടൊപ്പം ദിപാവലി ആഘോഷിച്ച് ശീതൾ, ഫോട്ടോസ്.

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് കുടുംബ വിളക്ക്.സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ് .സുമിത്രയും സിദ്ധാർഥും കുടുംബാംഗങ്ങളും അവരുടെ പ്രശ്നങ്ങളും ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സുമിത്രയായി മലയാളികളുടെ സുപരിചിതയായ മീര വസുദേവ് ആണ് എത്തുന്നത്. ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത യാണ് . മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്.

സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് .നിരവധി ആരാധകരുള്ള താരമാണ് അമൃത.കുടുംബവിളക്കിൽ നെഗറ്റീവ് കഥാപാത്രമായാണ് അമൃത എത്തിയത്. പിടിവാശികളുള്ള അച്ഛനെ മാത്രം പിന്തുണയ്ക്കുന്ന ശീതൾ.നെഗറ്റീവ് മാറി പോസിറ്റീവ് കഥാപത്രമായതോടെ സന്തോഷത്തിലാണ് അമൃതയും പ്രേക്ഷകരും. കുടുംബം പോലെയുള്ള കുടുംബവിളക്ക് ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം അമൃത പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അമ്മയോടൊപ്പമുള്ള അമൃതയുടെ മനോഹരമായ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.ദാവണിയണിഞ്ഞ് അമ്മയ്ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.സന്തൂർ മമ്മി, രണ്ടുപേരും കിടിലൻ എന്നൊക്കെയാണ് കമ്മെന്റുകൾ.ഫോട്ടോകൾ ഇതിനോടകം തന്നെ വൈറൽ ആണ്.

PHOTOS

PHOTOS

Scroll to Top