വെറൈറ്റി ഓണസദ്യ, മലമുകളിൽ നിന്ന് ഓണസദ്യ കഴിച്ച് പ്രിയ പ്രണയജോഡി സജിനും ഷഫ്നയും

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താര ദമ്പതിമാർ ആണ് സജിനും ഷഫ്‌നയും. സ്‌ക്രീനിൽ ഒരുമിച്ചെത്തിയിട്ടില്ലെങ്കിലും, ഇരുവരോടുമുള്ള ആരാധനക്ക് ഒരു കുറവും ഇല്ല.വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ താരമാണ് ഷഫ്‌ന നനസിം. ഷഫ്‌നയെകുറിച്ചോ ഭർത്താവ് സജിനെക്കുറിച്ചോ ഒരു പ്രത്യേകം പരിചയപെടുത്തലിന്റെ ആവശ്യം ഇല്ല. കാരണം, കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആണ് ഷഫ്ന. താരത്തിന്റെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്ന കാര്യം ഈ അടുത്ത കാലത്താണ് പുറത്ത് വരുന്നത്.

നിലവില്‍ സ്വാന്തനം സീരിയലില്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ് സജിന്‍.നീണ്ട പത്തു വര്ഷങ്ങള്ക്കു ശേഷം സജിൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത് സാന്ത്വനത്തിലൂടെ ആയിരുന്നു. ഷഫ്‌ന നായികയായ പ്ലസ് ടൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു സജിന്റെ അഭിനയ രംഗത്തേക്ക് ഉള്ള അരങ്ങേറ്റം.ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ട് മതത്തിൽ പെട്ടവർ ആയതു കൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഇരുവരും വിവാഹം കഴിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. അത് കൊണ്ട് തന്നെ ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ വൈറൽ ആകുന്നത് ഓണസദ്യ കഴിക്കുന്ന ഫോട്ടോസാണ്.മലമുകളിൽ ഇരുന്ന് സദ്യ കഴിക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ.കുട്ടിക്കാനത്തെ മലമണ്ട ദി മൗണ്ടൈൻ ക്യാമ്പ് എന്ന റിസോർട്ടിൽ ആയിരുന്നു ഇരുവരുടെയും ഇത്തവണത്തെ ഓണാഘോഷം. മനോഹരമായ ചിത്രങ്ങൾ ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ഈ ചിത്രങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നത്.

Scroll to Top