മൂന്ന് വർഷങ്ങൾ പിന്നിട്ടു,പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നു ; മക്കളുടെ പിറന്നാൾ ആഘോഷിച്ച് ഷിൽന സുധാകർ

അണയാത്ത പ്രണയത്തിന്റെ ദീപങ്ങളാണ് ഷിൽനയും സുധാകരനും.ശരീരം കൊണ്ട് തന്നെ വിട്ടുപോയിട്ടും മനസ്സിൽ കൂടെഉണ്ടെന്ന് വിശ്വസിക്കുകയാണ് ഷിൽന. തന്റെ പ്രിയതമൻ നൽകിയ കുഞ്ഞ് സമ്മാനങ്ങളായ മക്കളെയും ചേർത്തുപിടിച്ച് മുന്നോട്ടുള്ള ജീവിതം തുടരുകയാണ് ഇവർ.2017 ഓഗസ്റ്റ് 15നാണ് അധ്യാപകനും കവിയുമായ കെ വി സുധാകരന്‍ വാഹനപകടത്തില്‍ ഷിൽനയെ വിട്ടുപോയത്. തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് അധ്യാപകനായ സുധാകരന്‍ ഔദ്യോഗിക ആവശ്യത്തിനായി നിലമ്പൂരില്‍ പോയപ്പോഴാണ് ടിപ്പര്‍ ലോറിയിടിച്ചാണ് വേർപാട്.

ഇരുവർക്കും രണ്ട് പെൺ കുട്ടികളാണ് ഉള്ളത്.തന്റെ പ്രിയതമനെ പറ്റിയും മക്കളെപറ്റിയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷിൽന പോസ്റ്റ്‌ ചെയ്ത കുറിപ്പും പോസ്റ്റ്മാണ്.മക്കളുടെ മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ഷിൽന. സെപ്റ്റംബർ 13 ആയിരുന്നു പിറന്നാൾ.

കുട്ടികൾ കേക്ക് മു റിക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചത് ഇങ്ങനെ,സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ പിന്നിട്ടു.പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നു.’ കുഞ്ഞുങ്ങളുടെ പിറന്നാൾ ചിത്രത്തിനൊപ്പം ഷിൽന പങ്കുവച്ച ചിത്രം ഒരേ സമയം സന്തോഷവും കണ്ണീരും നിറയ്ക്കുന്നു. നിരവധി പേരാണ് കുഞ്ഞുങ്ങൾക്ക് ആശംസയറിയിച്ച് രംഗത്തെത്തിയത്

Scroll to Top