‘കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല; കീമോയ്ക്ക് ശേഷമുള്ള വീഡിയോയുമായി ശിവാനി !!!

മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ്.അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെ ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ച ശിവാനി മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിൽ അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തി. 2009 ൽ തന്റെ മൂന്നാമത്തെ മലയാള ചിത്രമായ രഹസ്യ പോലീസിൽ ജയറാമിൻറെ നായികയായി അഭിനയിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ യാതൊരു ചലനങ്ങളുമുണ്ടാക്കിയില്ലെങ്കിലും ഭാഗ്യവശാൽ ശിവാനി എന്ന നടി ശ്രദ്ധിക്കപ്പെട്ടു. അവരുടെ രണ്ടാമത്തെ ചിത്രം സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച ബുള്ളറ്റ് ആയിരുന്നു.


ചിത്രത്തിലെ രണ്ടാം നായികയായ വർഷയുടെ വേഷത്തിലാണ് ശിവാനി അഭിനയിച്ചത്. താരം മോഡലും യുഎസ്എ ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് താരം. ശിവാനിയുടെ ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരന്‍ ഐപിഎല്‍ താരമാണ്. അമ്മയോടും ഭർത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് ശിവാനി താമസം. കാൻസർ തന്റെ ജീവിതത്തിലേക്ക് വില്ലനായി എത്തിയതിനെക്കുറിച്ച് പറയുകയാണ് താരം.


കീമോ തെറാപ്പി കഴിഞ്ഞ ശേഷമുള്ള ഒരു വീഡിയോയാണ് ശിവാനി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ”കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്” എന്നാണ് വീഡിയോക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

Scroll to Top