ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗായികമാരില്‍ ഒരാളാണ് ശ്രേയാഘോഷാല്‍. മലയാളിയല്ലെങ്കിലും മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ശ്രേയ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെയും പ്രിയപ്പെട്ട ഗായികയായി മാറിയത്. മറ്റ് അന്യഭാഷാ ഗായകരില്‍ നിന്നും വ്യത്യസ്തമായി മലയാളഗാനങ്ങള്‍ അക്ഷരശുദ്ധിയോടെ പാടുന്നുവെന്നതാണ് ശ്രേയയുടെ പ്രധാന പ്രത്യേകത. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാൻ ആത്മാർഥത കാണിക്കുന്നു എന്നത് ശ്രേയയെ വ്യത്യസ്തയാക്കുന്നു.

ബോളീവുഡ് ചലച്ചിത്രപിന്നണി രംഗത്താണു കൂടുതലായി ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും അവർ ഗാനങ്ങൾ‌ ആലപിക്കുന്നു. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷലിനു ലഭിച്ചിരുന്നു. 2015 ഫെബ്രുവരി 5 നു ശ്രേയ വിവാഹിതയായി. ശൈലാദിത്യ മുഖോപാധ്യായ ആണ് ഭർത്താവ്.

സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗത്തെത്തി. ഈ ചലച്ചിത്രത്തിലെ ഗാനത്തിന് ആ വർഷത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ പുരസ്കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആർ.ഡി. ബർമ്മൻ പുരസ്കാരവും ലഭിച്ചു. നാലു തവണ മികച്ച പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരവും, 5 തവണ ഫിലിംഫെയർ പുരസ്കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷലിനു ലഭിച്ചിരുന്നു. ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അഞ്ചെണ്ണമുൾപ്പെടെ 6 ഫിലിം ഫെയർ അവർഡുകൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള ഒൻപത് സൌത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ , മികച്ച ഗായികയ്ക്കുള്ള രണ്ട് തമിഴ്‍നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, കൂടാതെ 2010, 2011, 2014 വർഷങ്ങളിലെ മികച്ച ഗായികക്കുള്ള കേരളസംസ്ഥാന പുരസ്കാരവും ശ്രേയക്കാണു ലഭിച്ചത്.

Shreya Ghoshal & Shiladitya Mukhopadhyaya

Shreya Ghoshal & Shiladitya Mukhopadhyaya

Shreya Ghoshal & Shiladitya Mukhopadhyaya

Shreya Ghoshal & Shiladitya Mukhopadhyaya

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management