ദേവ്യാന് ഇത് ആറാം മാസം ; മകന്റെ ക്യൂട്ട് പിക്ക് പങ്കുവെച്ച് ശ്രേയ ഘോഷാൽ.

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് സ്വരമാധുരിയിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാൽ. സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കുകയായിരുന്നു ശ്രേയ.

പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015 ഫെബ്രുവരിയിൽ ശൈലാദിത്യയുമായി ശ്രേയയുടെ വിവാഹം നടക്കുന്നത്.താരം ഗർഭിണി ആയതും തന്റെ പുതിയ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെക്കാറുണ്ടായിരുന്നു.കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രേയ ഘാഷാൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.ഭർത്താവ് ശൈലാധിത്യയ്ക്കൊപ്പം ആദ്യത്തെ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഗായിക സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

കുഞ്ഞ് ജനിച്ചു ആറു മാസമായെങ്കിലും മകൻ ദേവ്യാന്റെ ചിത്രങ്ങളൊന്നും തന്നെ ശ്രേയ ഘോഷാൽ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ മകന് ആറുമാസം പൂർത്തിയായ ദിവസം കുഞ്ഞിന്റെ മുഖം ആദ്യമായി കാണിച്ചിരിക്കുകയാണ് ശ്രേയ ഘോഷാൽ.ഇതിനുമുന്നെ കുഞ്ഞിനൊപ്പമുള്ള ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നെങ്കിലും അതിലൊന്നും തന്നെ കുഞ്ഞിന്റെ മുഖം വ്യക്തമായിരുന്നില്ല.

ദേവ്‌യാൻ തന്നെ പരിചയപ്പെടുത്തുംവിധത്തിലാണ് ശ്രേയ ഫൊട്ടോയ്ക്കൊപ്പം കുറിച്ചത്. ”ഹായ്, ഞാൻ ദേവ്‌യാൻ. ഇന്നെനിക്ക് 6 മാസം പൂർത്തിയായി. എനിക്ക് ചുറ്റുമുള്ള ലോകം നിരീക്ഷിക്കുന്നതിന്റെയും, എന്റെ ഇഷ്ട ഗാനങ്ങൾ കേൾക്കുന്നതിന്റെയും, ചിത്രങ്ങളിലൂടെ പുസ്തകം വായിക്കുന്നതിന്റെയും, അമ്മ പറയുന്ന ചെറിയ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും, അമ്മയുമായി ദീർഘ സംഭാഷണം നടത്തുന്നതിന്റെയും തിരക്കിലാണ് ഞാൻ. അമ്മയ്ക്ക് എന്നെ മനസിലാവുന്നുണ്ട്. എനിക്ക് സ്നേഹവും അനുഗ്രഹങ്ങളും നൽകിയ എല്ലാവർക്കും നന്ദി.”താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ ഒട്ടേറെപ്പേരാണ് കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. പല ഗായകരും സിനിമാതാരങ്ങളുമൊക്കെ ആശംസകൾ നൽകി എത്തിയിട്ടുണ്ട്.

Scroll to Top