പുള്ളിക്കൊന്നും അതിനുള്ള നേരമില്ല അപ്പുകുട്ടൻ ബ്രോ, അവിടെ ക്യാഷ് എണ്ണുവായിരിക്കും, കമ്മെന്റിന് കിടുക്കാച്ചി മറുപടി നൽകി സിജു വിൽസൺ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിന് ഒടുവിൽ മരക്കാർ റിലീസ് ആയിരിക്കുകയാണ്. അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദര്‍ശനം കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനുലഭിക്കുന്നത്. സാങ്കേതികമികവിലും ദൃശ്യാവിഷ്കാരത്തിലും ‘മരക്കാര്‍’ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.എന്നാൽ പലരും സിനിമയ്ക്ക് വി മർശനങ്ങളുമായി എത്തിയിരുന്നു.നിരവധി പേരാണ് നെഗറ്റീവ് കമ്മെന്റുകളുമായി എത്തിയത്.

സിനിമയെ നല്ല രീതിയിൽ ഡീ ഗ്രേഡ് ചെയ്തു. പലരും സിനിമ കാണാതെയാണ് നെഗറ്റീവ് കമ്മെന്റുകൾ പറയുന്നത്. അതുപോലെ തന്നെ സിനിമയുടെ വ്യാ ജപതിപ്പുകളും ഇറങ്ങി. ഇതെക്കുറിച്ച് മോഹൻലാൽ ലൈവിൽ വന്നപ്പോൾ പറഞ്ഞിരുന്നു.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിജു വിൽസന്റെ പോസ്റ്റിന്റെ താഴെ വന്ന കമ്മെന്റിന് വന്ന സിജു വിൽസൺ നൽകിയ മറുപടിയാണ്.മരക്കാർ കണ്ടശേഷം തന്നിലെ അഭിപ്രായം രേഖപ്പെടുത്തുകയാണ് താരം. ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.മരക്കാർ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തി. Don’t miss the theatre experience.എന്നാണ് കുറിച്ചത്.

ആന്റണി സാർ ടൈപ്പ് ചെയ്‌ത്‌ തന്നതാണോ ബ്രോ എന്നാണ് അപ്പുക്കുട്ടൻ പി എന്ന ഒരു അക്കൗണ്ടിൽ നിന്നും കമന്റ് വന്നത്. അതിന് സിജു വിൽസൺ മറുപടി നൽകിയത് ഇങ്ങനെ,‘പുള്ളിക്കൊന്നും അതിനുള്ള നേരമില്ല അപ്പുക്കുട്ടൻ ബ്രോ. പുള്ളി അവിടെ ക്യാഷ് എണ്ണിക്കൊണ്ടിരിക്കയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിംഗ് അറിയാവുന്നത് കൊണ്ടും, എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതുകൊണ്ടും, തല്ക്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല.അതുകൂടാതെ നിരവധി കമ്മെന്റുകളും എത്തി.താരത്തിന്റെ ഈ റിപ്ലൈയ്ക്ക് നിരവധി പേരാണ് കയ്യടിയുമായി എത്തിയത്.

Scroll to Top