സ്വന്തം വീട്ടിൽ കുറ്റിയടിക്കാൻ വന്നാലോ എന്നു ചോദിക്കുന്നവരോട്’: സിൽവർലൈനിനെ പിന്തുണച്ച് ഒമർ ലുലു

ദേശീയ പാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ച് സംവിധായകൻ ഒമർ ലുലു. സിൽവർലൈൻ പദ്ധതിയുടെ അതിര‍ടയാളക്കല്ല് പിഴുതെ‍റിഞ്ഞുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.നിരവധി’പ്രതിഷേധ വർത്തകളാണ് ദിവസവും വരുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.‘ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണ്. കെ–റെയിലിൽ സഞ്ചരിക്കാൻ കാത്തിരിക്കുന്നു.’ – ദേശീയപാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടറും ഏറ്റെടുത്തു കഴിഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയത്.കൂടുതൽ പേരും പ്രതിഷെധമാണ് രേഖപ്പെടുത്തിയത്.

സ്വന്തം വീട്ടിൽ സിൽവൽ ലൈൻ അടയാളക്കല്ലുമായി വന്നാൽ സ്വീകരിച്ച് കയറ്റുമോ എന്നായിരുന്നു പ്രധാനമായും നേരിട്ട ചോദ്യം. ഇതിന് ഒമറിന്റെ മറുപടി ഇങ്ങനെ: എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരത്തുക ഇപ്പോൾ കൃത്യമായി കിട്ടുന്നുണ്ട് എന്നാണ് അറിവ്. അങ്ങനെ കിട്ടിയാൽ നോ സീൻ. ഇപ്പോൾ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന, നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റും ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും. സുഖമായി ജീവിക്കും എന്നായിരുന്നു മറുപടി.

Scroll to Top