ഇന്നെന്റെ മകൾക്കു അറിയില്ല അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന് ;വിഡിയോ

പ്രായം പിന്നോട്ട് എന്ന ഖ്യാതി കേട്ട് മടുത്ത ഒരു താരമാണ് മമ്മൂക്ക. അഭിമുഖത്തിൽ ആയാൽ തന്നെയും മമ്മൂട്ടി നേരിടുന്ന ഒരു ചോദ്യമാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നുള്ളത്. എന്നാൽ പലപ്പോഴും താരം തന്നെ അതിന് രസകരമായ കമ്മെന്റും നൽകാറുണ്ട്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയുലുമെല്ലാം അസാമാന്യ നടന പ്രതിഭ മികച്ചു നിന്നു. ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങളും അദ്ദേഹത്തെ തേടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.താരത്തിന്റെ ഫോട്ടോയും വിഡിയോയും സോഷ്യൽമീഡിയയിൽ വൈറലാകരുണ്ട്. മമ്മൂട്ടി ഒരു കൊച്ചു പെൺകുട്ടിയെ കളിപ്പിക്കുന്ന മനോഹരമായ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.അമ്മ സിൻസി അനിലിനൊപ്പം കാതൽ സിനിമയുടെ ലൊക്കേഷനിലെത്തിയതാണ് .ഇവ മിറിയം അനിൽ എന്ന കൊച്ചു മിടുക്കിയാണ് മമ്മൂക്കയ്​ക്കൊപ്പം വിഡിയോയിലുള്ളത്..മമ്മൂട്ടി ഇവയ്ക്ക് ചോക്ലറ്റും സമ്മാനിച്ചു. ഇവയുടെ അമ്മ സിൻസി തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവെച്ചിരുന്നു.സിൻസി അനില്‍ പങ്കുവച്ച് കുറിപ്പിന്റെ പൂർണരൂപം :

ഇന്നെന്റെ മകൾക്കു അറിയില്ല… അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും…നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും…ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി

കുറെ ദിവസമായി ആലോചിക്കുന്നു…ഈ ചിത്രത്തിന് എന്താണ് രണ്ടു വരി കുറിക്കുക എന്നത്..ഒന്നും എഴുതാൻ ആകുന്നില്ല…എന്നാൽ എഴുതാൻ ഒരുപാട് ഏറെ ഉണ്ട് താനും…നിങ്ങൾ തന്നെ പറയൂ…ഞാൻ ഇവിടെ എന്താണ് അദ്ദേഹത്തെക്കുറിച്ച് അടയാളപ്പെടുത്തേണ്ടത്?

Scroll to Top