1.2 ലക്ഷം രൂപയുടെ ലഹങ്കയിൽ തിളങ്ങി പി വി സിന്ധു, സ്പോർട്സ് മാത്രമല്ല ഫാഷനും ചേരുമെന്ന് കാണികൾ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സ്‌പോർട് താരം പി വി സിന്ധുവിന്റെ പുതിയ ഫോട്ടോസ് ആണ്.എത്നിക് ഡ്രസിൽ സുന്ദരിയായാണ് താരം ഉള്ളത്.ഡീപ് ഗ്രീൻ ഫ്ലോറൽ ലെഹങ്കയിലാണ് താരം.1.2 ലക്ഷം രൂപയാണ് വില. പ്ലൻജിങ് ഡീപ് ‘V’ നെക്‌ലൈനുള്ള ഫുൾസ്ലീവ് വെൽവറ്റ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.

നെറ്റ് കൊണ്ടുള്ള ദുപ്പട്ടയാണ് മറ്റൊരു ഹൈലൈറ്റ്.വെള്ള കമ്മൽ, ചോക്കർ, മോതിരം എന്നിവയാണ് ആക്സസറീസ്. ഇന്ത്യൻ എത്നിക് ലേബൽ വിവാണിയിൽ നിന്നുള്ള ലെഹങ്കയാണിത്. സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റ് ബോർനാലി കാൾഡേറിയയാണ് സിന്ധുവിനെ സ്റ്റൈൽ ചെയ്തിരിക്കുന്നത്.

ഏതായാലും താരത്തിന് സ്‌പോർട്സ് മാത്രമല്ല ഫാഷൻ രംഗവും നന്നായി ചേരുമെന്നാണ് പ്രേക്ഷകരുടെ വാദം.ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു.

2019 ഓഗസ്റ്റ് 25 നു സ്വിറ്റ്സർലണ്ടിലെ ബാസിലിൽ നടന്ന ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് സിന്ധു ചരിത്രം കുറിച്ച് ലോക ചാമ്പ്യൻ ആയത്

Scroll to Top