‘ഇതെന്റെ അച്ഛക്കുട്ടൻ, ഞാൻ അച്ഛന്റെ ഏകമകളും’;അച്ഛന് പിറന്നാൾ ആശംസകളുമായി സിത്താര.

മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് സിതാര കൃഷ്ണകുമാർ.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സിതാര. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്.

അച്ഛൻ കൃഷ്ണകുമാറിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ പങ്കുവച്ചത്.ഏറ്റവും മികച്ച അച്ഛനും ഭർത്താവും അധ്യാപകനും മുത്തച്ഛനുമാണ് അദ്ദേഹമെന്ന് സിത്താര കുറിച്ചു. അച്ഛനൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്.കുറിപ്പിൽ പറയുന്നത് ഇങ്ങനെ,‘എന്റെ അച്ഛക്കുട്ടൻ. അങ്ങേയറ്റം സ്നേഹവും കരുതലും കരുണയുമുള്ളയാളാണ് അദ്ദേഹം. അതുപോലെ സമർഥനും ബുദ്ധിമാനുമാണ്. ഏറ്റവും മികച്ച അച്ഛനും ഭർത്താവും അധ്യാപകനും മുത്തച്ഛനുമാണ് എന്റെ അച്ഛൻ. സത്യസന്ധനായ മനുഷ്യൻ. അദ്ദേഹത്തിന്റെ ഒരേയൊരു കുഞ്ഞാണ് ഞാൻ. അച്ഛന് ഒരായിരം പിറന്നാൾ മംഗളങ്ങൾ നേരുന്നു’,നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Scroll to Top