ഒരിത്തിരി ജീവൻ ബാക്കി വെച്ചിട്ടുണ്ട്,മകൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സിതാര കൃഷ്ണകുമാർ.

മധുരമായ ഈണത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പാട്ടുകാരി.റിയാലിറ്റി ഷോയിലൂടെ സിത്താരയുടെ വരവ്.ഒരുപാട് നല്ല ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു സിത്തു.സിതാരയുടെ മകളും റിയാലിറ്റി ഷോകളിലൂടെ തന്നെ പ്രേക്ഷകർക്ക് പരിചിതമാണ്.ആലാപനശൈലിയും സ്വരമാധുര്യവും കൊണ്ട് പ്രേക്ഷകരുടെ മനംകവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ.സിത്താരയുടെ പാട്ടിന് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഗായിക സിത്താര ടോപ്പ് സിംഗറിൽ ജഡ്ജായി വന്നിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിതാര ഇപ്പോൾ പങ്കുവെച്ച ഫോട്ടോയാണ്.മകൾ സായുവിനൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്.ഒരിത്തിരി ജീവൻ ബാക്കി വച്ചിട്ടുണ്ട് എന്ന അടിക്കുറിപ്പോടെ സിതാര പോസ്റ്റ് ചെയ്തിരിക്കുന്നത്.താരത്തിന്റെ പുറത്തിരുന്ന് കുറുമ്പ് കാണിക്കുകയാണ് മകൾ.കുറുമ്പത്തി സിത്താരയുടെ മുടി ഒക്കെ കുളമാക്കിയും വെച്ചിട്ടുണ്ട്. മകൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളമാണ്.തന്റെ ഫേസ്ബുക്കിലൂടെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Scroll to Top