സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും മാതൃകയായി ശിവകാര്‍ത്തികേയന്‍. നിരവധി പരസ്യ കമ്പനികളാണ് ശിവകാര്‍ത്തികേയനെ കാത്തിരിക്കുന്നത്. എന്നാല്‍ എല്ലാ പരസ്യകമ്പനികള്‍ക്കും വഴങ്ങുന്ന ആളല്ല ശിവകാര്‍ത്തികേയന്‍.
കാശിന് വേണ്ടി തന്റെ ധാര്‍മ്മികത നഷ്ടമാകുന്ന പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറല്ല ശിവകാര്‍ത്തികേയന്‍. സോഫ്റ്റ് ഡ്രിങ്ക് കമ്പനികളുടെയോ ഫാസ്റ്റ് ഫുഡിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നാണ് താരം തീര്‍ത്തു പറയുന്നത്. ഇത്തരം പരസ്യങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്ന് മാത്രമല്ല ഇവ ഉപയോഗിക്കാന്‍ തന്റെ മകളെ അനുവദിക്കില്ലെന്നും താരം പറയുന്നു.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നത് നിര്‍ത്തിയിരുന്നെന്നും അത് തന്റെ വ്യക്തിപരമായി തീരുമാനമായിരുന്നെന്നും താരം പറയുന്നു. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ തന്റെ ശരീരത്തിന് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞാണ് താനത് നിര്‍ത്തിയതെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

വേലൈക്കാരന്‍ എന്ന തന്റെ സിനിമ സോഫ്റ്റ് ഡ്രിങ്കുകള്‍ക്കെതിരെ സംസാരിക്കുന്നവെന്നറിഞ്ഞപ്പോള്‍ ആവേശമായെന്നും താരം പറയുന്നു. തന്റെ മകള്‍ക്ക് നാലര വയസ്സുണ്ട്. അവള്‍ ബര്‍ഗറോ പിസയോ ഒന്നും കഴിക്കില്ല. സോഫ്റ്റ് ഡ്രിങ്കും കഴിക്കില്ല. താനത് നല്‍കില്ല. അതുകൊണ്ട് താന്‍ അത്തരം കമ്പനികളുടെ പരസ്യത്തിലും അഭിനയിക്കില്ല. താന്‍ ഉപയോഗിക്കാത്തൊരു വസ്തു വാങ്ങിക്കാന്‍ എങ്ങനെയാണ് മറ്റുള്ളവരോട് പറയുകയെന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നു.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management