മമ്മൂട്ടി നായകനായി എത്തുന്ന മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലുടനീളം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ക്യാംപസ് ചുറ്റുപാടിൽ നിർമിച്ചിരിക്കുന്ന മാസ്റ്റർ പീസിൽ തന്റേതിൽ നിന്നും വേറിട്ട രീതിയിലുള്ള പ്രൊഫെസറിന്റെ വേഷത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഈ കഥാപാത്രത്തിന്റെ ചിത്രങ്ങളെ പ്രേക്ഷകർ ഇരുകൈനീട്ടി സ്വീകരിച്ചിരിക്കുകയാണ്.

അജയ് വാസുദേവ് സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു ഇംഗ്ലീഷ് പ്രൊഫസറുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്നാണ് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കുറുമ്പത്തരങ്ങൾ ഉള്ള കുട്ടികളെ നിയന്ത്രിക്കാൻ ക്യാംപസിലേക്ക് എത്തുന്ന കുട്ടികളെപോലെ തന്നെ കുറുമ്പത്തരങ്ങൾ ഉള്ള അധ്യാപക വേഷത്തിലൂടെ യാണ് മമ്മൂട്ടി എത്തുന്നത്.

ഉണ്ണി മുകുന്ദൻ, കലാഭവൻ ഷാജോൺ, മുകേഷ്, മഖ്‌ബൂൽ സൽമാൻ, ഗോകുൽ സുരേഷ്, ദിവ്യദർശൻ, പൂനം ബജ്‌വ, വരലക്ഷ്മി ശരത്കുമാർ, ജനാർദ്ദനൻ വിജയകുമാർ, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടൻ തുടങ്ങിയവരും മാസ്റ്റർ പീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management