വരമഹാലക്ഷ്മി പൂജയുടെ ചിത്രങ്ങൾ പങ്കുവെച്ച് സ്നേഹ;ഫോട്ടോസ്

മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു.മലയാളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ ഇടക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട്.പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് സ്നേഹയ്ക്കും പ്രസന്നയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്.


ഇപ്പോഴിതാ, വരമഹാലക്ഷ്മി വ്രത പൂജയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സുഹൃത്തുക്കൾക്കൊപ്പം പൂജാ കർമ്മങ്ങൾ നിർവഹിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് സ്നേഹ പങ്കുവച്ചിരിക്കുന്നത്‌.

Scroll to Top