പൊങ്കൽ ആഘോഷിച്ച് സ്നേഹയും പ്രസന്നയും ; ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും.മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു.മലയാളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ ഇടക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും.

കുടുംബസമേതം പൊങ്കൽ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് സ്നേഹ ഇപ്പോൾ.തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. മക്കളായ വിഹാനെയും ആദ്യന്തയേയും താരദമ്പതികൾക്കൊപ്പം ചിത്രങ്ങളിൽ കാണാം.ചിത്രം ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു.

Scroll to Top