നീ ഞങ്ങളുടെ അനുഗ്രഹമാണ് ; മകൻ വിഹാന്റെ പിറന്നാൾ ആശംസകളുമായി സ്നേഹയും പ്രസന്നയും !!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രസന്നയും സ്നേഹയും. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും.2020 ജനുവരി 24 നാണ് സ്നേഹയ്ക്കും പ്രസന്നയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്.

എഴുപതിലധികം സിനിമ കളിലും സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.മകൻ വിഹാന്റെ ഏഴാം പിറന്നാൾ ദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ പങ്കുവെച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഇരുവരും.“ജന്മദിനാശംസകൾ, എന്റെ ലഡ്ഡു, എന്റെ ചെല്ലം!!! നീ ഞങ്ങൾക്ക് വളരെയധികം സന്തോഷവും സ്നേഹവും നൽകി മനോഹരമായ 7 വർഷങ്ങൾ കടന്നുപോയി. ഏതൊരു മാതാപിതാക്കളും സ്വപ്നം കാണുന്ന കുട്ടി നീയാണ്, നീ ഞങ്ങളുടെ അനുഗ്രഹമാണ്.

വാക്കുകൾക്ക് പറയാൻ കഴിയുന്നതിലുമധികം ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ വിഹാൻ തങ്കത്തിന് ജന്മദിനാശംസകൾ!!!” എന്നാണ് മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് സ്നേഹ കുറിച്ചത്. പ്രിയപ്പെട്ട പട്ടപ്പാ എന്ന് അഭിസംബോധനം ചെയ്തുകൊണ്ട് നിന്റെ മികച്ചൊരു അച്ഛനാകാനും വ്യക്തിയാകാനും സുഹൃത്താകാനും ഞാൻ ശ്രമിക്കും എന്നാണ് മകനൊപ്പമുള്ള ചിത്രവുമായി പ്രസന്ന കുറിച്ചത്.വിഹാന് ആശംസകളുമായും പ്രാർത്ഥനകളുമായും ആരാധകർ ഉൾപ്പടെ നിരവധി പേരാണ് എത്തുന്നത്.

Scroll to Top