വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍‌സ്റ്റഗ്രാം നിലച്ചത് നീണ്ട 7 മണിക്കൂർ

ജനങ്ങളെയെല്ലാം ആശങ്കയിലാക്കി വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍‌സ്റ്റഗ്രാം തുടങ്ങിയവയുടെ സേവനങ്ങള്‍ തടസ്സപ്പെട്ടു.രാത്രി 9 മണിയോട് കൂടിയാണ് തടസ്സം നേരിട്ടത്. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം 7 മണിക്കൂറോളം തടസ്സപ്പെട്ട ശേഷം ആണ് പ്രശ്നം പരിഹരിച്ചത് . ഇതാദ്യമായാണ് ഇത്രയും സമയം സമൂഹ മാധ്യമങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നത് . ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റം (ഡിഎൻഎസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തൽ. അതേസമയം ട്വിറ്റർ , യുട്യൂബ് എന്നിവയുടെ പ്രവർത്തനം ലഭ്യമായിരുന്നു. മാർക്ക് സുക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ പ്രവർത്തനമാണ് നിലച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു. എന്നാൽ മെസഞ്ചറിലെ പ്രശ്നം പൂർണമായി പരിഹരിക്കാനായില്ല. .

Scroll to Top