1.7 മില്ല്യൺ ആളുകളാണ് നിമിഷങ്ങൾക്കകം ഈ അമ്മയുടെ പാട്ടിന്റെ വീഡിയോ കണ്ടത്.

കണ്ടാൽ ഒരു ലുക്കില്ല,ധരിച്ചിരിക്കുന്നതോ മുഷിഞ്ഞ വേഷം,കണ്ടാൽ പറയൂല ഈ അമ്മ ഇത്ര നല്ലത് പോലെ പാടുമെന്ന്.റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിൽ നിന്നാണ് പാടുന്നത്.പുറകിൽ നിന്നും ട്രെയിനിന്റെ ശബ്ദവും കേൾക്കാം.പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനിൽ നിന്നാണ് ഈ സംഗീതം ഉയരുന്നത്.സ്റ്റേഷനിലെ മറ്റ് ശബ്ദങ്ങളെ ഒക്കെ പിന്തള്ളി ഒക്കെ ഈ പാട്ടാണ് മുന്നിൽ നിൽക്കുന്നത്.ലത മങ്കേഷറുടെ ഹിറ്റ് പാട്ടുകളിലൊന്നായ ഏക് പ്യാർ കാ നഗ്‌മ എന്നതാണ് പാടുന്നത്. ഒറ്റക്കേൾവിയിൽ ലതാമങ്കേഷ്കർ തന്നെയാണോ പാടുന്നതെന്നു സംശയിച്ചു പോകും. അത്രയും മനോഹരമാണ് ഇൗ ഗായികയുടെ ശബ്ദം. 1.7 മില്യൺ ആളുകളാണ് നിമിഷങ്ങൾക്കകം വിഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ടത്. 1972ൽ പുറത്തിറങ്ങിയ ഷോർ എന്ന ചിത്രത്തിലേതാണു ഗാനം. ലക്ഷ്മികാന്ത് പ്യാരിലാലാണു സംഗീതം നൽകിയത്.എന്തായാലും ഈ പാട്ട് കേട്ടിട്ട് നിരവധി പേരാണ് ഈ അമ്മ ആരാണെന്ന് അറിയാനുള്ള വേവലാതി കൂട്ടുന്നത്.സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

Scroll to Top