പത്താനിലെ ഗാനം ഹിന്ദുസംസ്കാരത്തെ വ്രണപ്പെടുത്തുന്നവെന്ന് ആരോപണം, ഷാരൂഖിന്റെ കോലം ക ത്തിച്ച് പ്രതിഷേധം.

കഴിഞ്ഞ ദിവസം പത്താനിലെ ആദ്യ ഗാനം പുറത്തിറക്കിയിരുന്നു.ഷാരൂഖും ദീപികയും ഒരുമിച്ചുള്ള ഒരു ഗ്ലാമറസ് ഗാനമാണ് പുറത്തിറങ്ങിയത്.ബിഷാരം രംഗ് എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്.കുമാറിന്റെ വരികൾക്ക് വിശാലും ഷെയ്‌ഖറും ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.ദീപിക പാട്ടിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ഉള്ളത്.വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്.എന്നാൽ അതിന് എതിരെ പ്രതിഷേധം നടക്കുകയാണ്.ഗാനത്തിന്റെ ഒരു രംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്.

ഇത് ഹിന്ദുക്കളുടെ വികാരം വ്ര ണപ്പെടുത്തുന്നു എന്നാണ് ഇവരുടെ ആരോപണം.വീര്‍ ശിവജി അംഗങ്ങൾ കോലം ക ത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഷാരുഖ് ഖാൻ നായകനായി എത്തുന്ന ചിത്രമാണ് ബിഗ് ബജറ്റ് ചിത്രമാണ് പത്താൻ.സിദ്ധാർത്ഥ് ആനന്ദ് ആണ്. വാർ എന്ന ഹൃത്വിക് റോഷൻ – ടൈഗർ ഷെറോഫ് ചിത്രത്തിനു ശേഷം സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണിത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ അമ്പതാമത്തെ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.

ചിത്രത്തിൽ ജോൺ എബ്രഹാം ആണ് വില്ലനായി എത്തുന്നത്.ദീപിക പദുക്കോൺ ആണ് നായിക.ബോളിവുഡ് സൂപ്പർസ്റ്റാർ ആയ സൽമാൻ ഖാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും. റിലീസ് തിയതി പ്രഖ്യാപിച്ചതിനൊപ്പം ഷാരുഖ് ഖാൻ പങ്കുവെച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ചിത്രം 2023 ജനുവരി 25ന് ആയിരിക്കും റിലീസ് ചെയ്യുക. ഷാരുഖ് ഖാൻ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.

Scroll to Top