അടുത്ത ആഗ്രഹം ചേച്ചിയുടെ കല്യാണമാണ്, നല്ല മനസുള്ള ഒരാൾ വരണം : സൂരജ്

മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ് തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റി ഉയരങ്ങളിലേക്ക് കുതിക്കുന്ന സൂരജിന്റെ കഥ ഏവർക്കും പ്രചോദനകരമാണ്.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം തേലക്കാട് എന്ന ഗ്രാമത്തിലാണ് സൂരജിന്റെ വീട്. അച്ഛൻ മോഹനൻ ബാങ്കിലെ കലക്‌ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും. മൂത്ത സഹോദരി സ്വാതിശ്രീ. ചേച്ചിക്കും നീളം കുറവാണ്.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ എന്ന റോബോട്ടായി സിനിമാ പ്രേക്ഷകരെ അടുത്തിടെ വിസ്മയിപ്പിച്ച നടനാണ് സൂരജ്.കലോത്സവങ്ങളിലൂടെ വളര്‍ന്ന് കോമഡി പരിപാടികളിലൂടെ ശ്രദ്ധനേടി പിന്നീട് സിനിമയിലേക്കെത്തിയ ‘ചെറിയ’ വലിയ കലാകാരനാണ് സൂരജ്.

സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ താരങ്ങളോടൊപ്പമുള്ള തന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സിനിമയ്ക്ക് പുറമെ കോമഡി ഷോകളിലും അവാര്‍ഡ് നിശകളിലും ഏവരേയും പൊട്ടിചിരിപ്പിക്കുന്ന താരമാണ് സൂരജ്. ചാര്‍ളി, ഉദാഹരണം സുജാത, വിമാനം, കാപ്പിച്ചിനോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം ഒരു അഡാറ് ലവ്, അമ്പിളി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, എന്നോട് പറ ഐ ലവ് യൂന്ന് തുടങ്ങിയ സിനിമകളിലാണ് അടുത്തിടെ അഭിനയിച്ചത്.110 സെന്റിമീറ്ററാണ് ഉയരം.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ വാക്കുകളാണ്.തന്നെയും ചേച്ചിയെയും പറ്റി സംസാരിക്കുകയാണ് സൂരജ്. സൂരജിന്റെ വാക്കുകൾ ഇങ്ങനെ,എനിക്കും ചേച്ചിക്കും പൊക്കമില്ലായ്മ ഒരു പ്രശ്നമായി തോന്നിയിട്ടില്ല.ശരീരത്തിന് മാത്രമേ പൊക്കക്കുറവ് ഉള്ളു എന്നും മനസ് കൊണ്ട് എത്രയോ ഉയരത്തിലാണ് ഞങ്ങൾ.

എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങാനായി അച്ഛന്റെ പേഴ്സിൽ നിന്നും കുറെ കാശ് ചിലവായത് അല്ലാത്ത ചേച്ചി മൂന്ന് ഇഞ്ചിൽ നിന്നും താൻ നാലു ഇഞ്ചീൽ നിന്നും ഉയർന്നില്ല. വീട് കുപ്പി കൊണ്ട് ഒടുവിൽ നിറഞ്ഞു.ഒരു ഡോക്ടര്‍ സ്ഥിരമായി ബ്രൗണ്‍ നിറമുള്ള ചവര്‍പ്പുള്ള ഒരു മരുന്ന് തരുമായിരുന്നു. പൊക്കം വരാനല്ലേ രുചിയൊന്നും നോക്കാതെ ഞാനും ചേച്ചിയും കണ്ണടച്ച് കഴിക്കും. ഓരോ തവണയും ചെല്ലുമ്പോള്‍ ഡോക്ടര്‍ ഒരു ചുമരില്‍ ചാരി നിര്‍ത്തും. പൊക്കം അളക്കും ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു, ഇത് നടക്കുംന്ന് തോന്നുന്നില്ല. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന പ്രായം ആയപ്പോള്‍ ഒരു ദിവസം അച്ഛന്‍ ഞങ്ങളെ രണ്ടുപേരേയും വിളിച്ചിട്ട് പറഞ്ഞു, നിങ്ങള്‍ ഇനി അധികം പൊക്കം വെക്കില്ല. ഇപ്പോഴുള്ളതില്‍ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നുമില്ല. ചികിത്സയ്‌ക്കൊക്കെ ഭയങ്കര ചെലവാണ്. നമ്മളെ കൊണ്ട് താങ്ങില്ല.

മാത്രമല്ല ചാന്‍സ് ഫിഫ്ടി ഫിഫ്ടി മാത്രമേയുള്ളൂ. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും അത് അച്ഛൻ പറയുന്നതിന് മുൻപ് തന്നെ തന്റെയും ചേച്ചിയുടെയും മനസ് അതുമായി പൊരുത്തപ്പെട്ടിരുന്നു. മമ്മൂക്ക, ഷക്കീല ചേച്ചി, തമിഴ് നടന്‍ വിക്രം സാര്‍ എന്നിവരുടെയെല്ലാം ഒക്കത്തിരിക്കാനുള്ള ഭാഗ്യമുണ്ടായി. എല്ലാവരും ഇതിനെപറ്റി ചോദിക്കും ശരിക്കും പറഞ്ഞാല്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അതിനെപ്പറ്റിയൊന്നും ആലോചിക്കാറില്ല.അടുത്തതായി എന്റെ ആഗ്രഹം ചേച്ചിയുടെ കല്യാണമാണ്.ചേച്ചിയെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. എന്റെ സുന്ദരിക്കുട്ടിയെ ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാന്‍ എന്നും സൂരജ് പറയുന്നുഎന്ന് സൂരജ് പറയുന്നു.

Scroll to Top