കുറെ സങ്കടങ്ങൾക്ക് നടുവിലും സന്തോഷിച്ച കൊച്ചുബേബിയുടെ പിറന്നാൾ : സൗഭാഗ്യ വെങ്കിടേഷ്

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.

ഇപ്പോഴിതാ ഇവരുടെ മകൾ സുദർശനയുടെ ആദ്യത്തെ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യയും ‘അമ്മാട്ടു’ എന്ന് സുദർശന വിളിക്കുന്ന താര കല്യാണും.മകളുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സൗഭാഗ്യയും അർജുനും.ബ്ലുയും പിങ്കും തീമിലാണ് പിറന്നാൾ ആഘോഷം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.നാല് തലമുറകൾ ഒന്നിച്ചാണ് പിറന്നാൾ ആഘോഷമാക്കിയത്.

മകൾക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ തന്റെ കൊച്ചു രാജകുമാരിയ്​ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.ഒരുപാട് സങ്കടങ്ങൾക്ക് ഇടയിലാണ് കൊച്ചുബേബിയുടെ പിറന്നാൾ. ഇത് ആഘോഷിക്കാതെ ഇരിക്കാൻ പറ്റില്ല. പെട്ടെന്ന് ചെയ്തു കൂട്ടിയതാണ് ഇതൊക്കെ. അവൾക്ക് വേണ്ടി ഞങ്ങളെ കൊണ്ട് പറയുന്നതൊക്കെ ചെയ്യുമെന്നും സൗഭാഗ്യ പറയുന്നു.

എന്റെ കൊച്ചു രാജകുമാരിയ്ക്ക് ഔദ്യോഗികമായി ഒരു വയസ്സായി എന്നാണ് സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സുദർശനയുെട നക്ഷത്ര പിറന്നാൾ. അര്‍ജുന്റെ അമ്മയുടെ മ രണം സംഭവിച്ചിട്ട് അധിക നാൾ ആകാത്തതു കൊണ്ടു സൗഭാഗ്യയും അർജുനും ആഘോഷങ്ങൾ അവർ ഒഴിവാക്കിയിരുന്നതിനാൽ സുദർശനയുെട നക്ഷത്ര പിറന്നാൾ താര കല്യാണിനൊപ്പമായിരുന്നു.


Scroll to Top