“എന്റെ സ്ട്രോബെറി മിഠായിക്കൊപ്പം” ; മകൾക്കൊപ്പം നാരങ്ങാ മിഠായി പാട്ടിന് ഡാൻസ് ചെയ്ത് സൗഭാഗ്യ !!!

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും. നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്.

സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍. ആഗ്രഹിച്ചത് പോലെ തന്നെയായി മകള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താര കല്യാണ്‍.കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ പുതിയ ഫോട്ടോസ് വൈറൽ ആയിരുന്നു. നാല് തലമുറകൾ ഉൾകൊള്ളുന്ന ചിത്രം.അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോഷൂട്ട് ആയിരുന്നു.കഴിഞ്ഞ ദിവസം ആയിരുന്നു സുദർശനയുടെ നൂല് കെട്ട് ചടങ്ങ്. ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആയിരുന്നു. കഴിഞ്ഞ ദിവസം സൗഭാഗ്യ മകൾക്കൊപ്പം പങ്കുവെച്ച ഡാൻസ് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

‘എന്റെ സ്ട്രോബെറി മിട്ടായി യുമായി ഞാനും’ എന്ന രസകരമായ ക്യാപ്‌ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചി രി ക്കുന്നത്. പാടിയും ആടിയും സുധമോൾക്കൊപ്പം നിറഞ്ഞുനിൽക്കുകയാണ് സൗഭാഗ്യ. കഴിഞ്ഞ ദിവസം റിലീസായ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലെ നാരങ്ങാമിടായി എന്ന് തുടങ്ങുന്ന പാട്ടിനാണ് സൗഭാഗ്യ മകൾക്കൊപ്പം ഡാൻസ് ചെയ്യുന്നത്. രസകരമായ കമ്മന്റുകളാണ് ഡാൻസ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ സുധമോൾ ഉറപ്പായും ഒരു നല്ല ഡാൻസർ ആവും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും താരത്തിന്റെ സ്ട്രോബെറി മിട്ടായി വളരെ ക്യൂട്ടാ യിട്ടുണ്ട് എന്നാണ് ആരാധകർ പറഞ്ഞുവെക്കുന്നത്.

Scroll to Top