നാല് തലമുറ ഒരു ഫ്രെയിമിൽ ; ഫോട്ടോകൾക്കായി കാത്തിരിക്കുന്നെന്ന് ആരാധകർ !!

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.നടി താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. അനേകം നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വിഡിയോകളെല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറലാകുന്നത്. 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്.സൗഭാഗ്യ വെങ്കിടേഷ് അമ്മയായ സാന്തോഷം നടിയും നർത്തകിയുമായ താര കല്യാൺ പങ്കുവെച്ചിരുന്നു.

പെൺകുഞ്ഞ് ആണ് പിറന്നത്.അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് അർജുന്‍ അറിയിച്ചു.കുഞ്ഞിനെ കയ്യിലെടുത്തുള്ള ചിത്രവും അർജുൻ പങ്കുവച്ചിട്ടുണ്ട്.ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത താര കല്യാൺ പങ്കുവച്ചത്. ‘ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു’’ – താരാകല്യാൺ കുറിച്ചു. അതുപോലെ തന്നെ മകളുടെ ആദ്യചിത്രവും സുദർശന എന്ന പേര് നൽകിയ വിവരവും താരങ്ങൾ പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആണ് ഇപ്പോൾ കൂടുതലായും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുള്ളത്. കുഞ്ഞ് വന്നതിന് ശേഷമുള്ള ഓരോ കാര്യവും ശ്രദ്ധയോടെയാണ് ഇവർ ചെയ്യുന്നത്. അതെല്ലാം തന്നെ കൂടുതൽ സ്വീകാര്യത നേടുന്നുമുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ ഒരു വിശേഷമാണ് സൗഭാഗ്യ പങ്കുവയ്ക്കുന്നത്.

നാലു തലമുറയിലെ പെണ്ണുങ്ങൾ എല്ലാം കൂടി ചേർന്ന് ഒരു ചിത്രം എടുത്തിരിക്കുകയാണ്. സുദർശന, അമ്മ സൗഭാഗ്യ, അമ്മൂമ്മ താരാകല്യാൺ, മുതുമുത്തശ്ശി സുബലക്ഷ്മി എന്നിവർ ചേർന്നാണ് ചിത്രം എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ താരം ഫോട്ടോഷൂട്ട് നടത്തുന്ന കാര്യം പങ്കുവെച്ചിരുന്നു. ഫോട്ടോകൾക്കായി കാത്തിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോഷൂട്ടിന്റെ വിഡിയോ പങ്കുവെച്ചത്. ഫോട്ടോഗ്രാഫറുടെ ഒപ്പം നിന്ന് നിർദേശങ്ങൾ നൽകുന്ന അർജുനെയും വിഡിയോയിൽ കാണാം. എത്രയും പെട്ടെന്ന് തന്നെ ക്ലാരിറ്റി ഉള്ള ചിത്രങ്ങൾ പുറത്തുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അനുജിത് രാജശേഖർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Scroll to Top