നാല് തലമുറ ഒരൊറ്റ ഫ്രയിമില്‍ ; പുത്തൻ ഫോട്ടോഷൂട്ടുമായി സൗഭാഗ്യ വെങ്കിടേഷ്

ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും. നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍. ആഗ്രഹിച്ചത് പോലെ തന്നെയായി മകള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താര കല്യാണ്‍.

ഇപ്പോഴിതാ കുടുംബത്തിലെ നാല് തലമുറകൾക്കാപ്പമുള്ള ഫോട്ടോഷൂട്ടിന്‍റെ വിശേഷങ്ങളാണ് സൗഭാഗ്യ പങ്കുവയ്ക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഫോട്ടോഷൂട്ട് ചെയ്യുന്നതിന്‍റെ വീഡിയോ സൗഭാഗ്യ പങ്കുവച്ചത്. ഫോട്ടോഷൂട്ടിനായി തയ്യാറാകുന്നത് മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോഷൂട്ടാണിത്. നാലു തലമുറകൾ ഒന്നിച്ചുള്ളൊരു ചിത്രമാണ് സൗഭാഗ്യ ഷെയർ ചെയ്തിരിക്കുന്നത്. സൗഭാഗ്യയ്ക്കും മകൾ സുദർശനയ്ക്കുമൊപ്പം അമ്മ താരാ കല്യാണിനെയും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയും ചിത്രത്തിലുണ്ട്.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

Scroll to Top