മുടി മുറിച്ചു പുതിയ ലുക്കിൽ സൗഭാഗ്യ വെങ്കിടേഷ് ; കാരണം പങ്കുവെച്ച് താരം !!

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.താൻ മറ്റൊരു ശാസ്ത്രക്രീയയ്ക്ക് വിധേയയാകുന്നു എന്ന പോസ്റ്റ് സൗഭാഗ്യ പങ്കുവെച്ചത്.

ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് സൗഭാഗ്യ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. പിത്താശയ സംബന്ധമായ ശസ്ത്രക്രീയയ്ക്ക് ആണ് അടുത്തിടെ താരം വിധേയയായത്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് സൗഭാഗ്യയുടെ പുതിയ വീഡിയോ ആണ്. ഒരു മാസം മുൻപ് ആയിരുന്നു സൗഭാഗ്യ പെർമെനന്റായി തലമുടി ഫിക്സ് ചെയ്തത്. മുടിവെച്ചതിന്റെ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീണ്ടമുടിയെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ വെച്ച മുടി എടുത്ത് മാറ്റിയിരിക്കുകയാണ് താരം. ഇതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ സൗഭാഗ്യ മുടി മുറിച്ചിരിക്കുകയാണ് .മുടി നന്നായി പരിപാലിക്കാൻ പറ്റുന്നില്ല എന്നത് തന്നെ കാരണം. കൊവിഡ് സാഹചര്യം, അതിനിടയിൽ കടന്നുവന്ന നിനച്ചിരിക്കാത്ത ഒരു സർജറി ഇതെല്ലാം ജീവിതം വളരെ ബുദ്ധിമുട്ട് ഉള്ളത് ആക്കി മാറ്റി എന്നാണ് താരം പറയുന്നത്.അതിനിടയിൽ ഒരു കൈ കുഞ്ഞിനെ നോക്കേണ്ട ചുമതലയും തനിക്കുണ്ട്. അതുകൊണ്ടൊക്കെത്തന്നെ ഇത്രയും വലിയ ഒരു മുടി ഇപ്പോൾ ഒരു ബാധ്യത ആയി മാറിയിരിക്കുന്നു എന്നും അതിനെ നല്ല രീതിയിൽ പരിപാലിക്കാൻ പറ്റുന്നില്ല എന്നാണ് താരം പറയുന്നത്. ഇൻസ്റാഗ്രാമിലോടെയാണ് താരം ഇത് പങ്കുവെച്ചിരിക്കുന്നത്.

Scroll to Top