എല്ലാവരുടേയും പ്രാർഥനയുണ്ടാകണം ; സർജറിക്ക് മുമ്പുള്ള ചിത്രം പങ്കുവെച്ച് സൗഭാഗ്യ !!

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്.

സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍. ആഗ്രഹിച്ചത് പോലെ തന്നെയായി മകള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താര കല്യാണ്‍.മകൾ ജനിച്ച ശേഷം ഉള്ള എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.കഴിഞ്ഞ ദിവസം താൻ ഒരു സർജറിക്കു വിധേയയാകുന്നുവെന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു.ഇപ്പോഴിതാ, സർജറിക്കു കയറും മുമ്പ് പകർത്തിയ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. അർജുൻ സോമശേഖറിനൊപ്പമുള്ള ചിത്രമാണിത്.

ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്തസഞ്ചി ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്തസഞ്ചി ഉണ്ടാകില്ലെന്നുമാണ് സൗഭാഗ്യ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് താരങ്ങൾ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്. സൗഭാഗ്യയുടെ യൂട്യൂബ് ചാനലിലൂടെ ആണ് ആ ദിവസത്തെ മുഴുവൻ കാര്യങ്ങളും പങ്കുവച്ചിരിക്കുന്നത്.വീട്ടുകാരും, കൂട്ടുകാരും ഒക്കെ ചേർന്ന് അതു മനോഹരമാക്കിയതും ഒക്കെ വീഡിയോ യിൽ കാണിക്കുന്നുണ്ട്.വിവാഹ വാർഷികം ഗംഭീരമാക്കിയ വിഡി യോ കണ്ടു പ്രേക്ഷകർ ആശംസയുമായി എത്തിയിരിക്കുകയാണ് .

Scroll to Top