ഡബ്‌സ്മാഷ് തരംഗമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സൗഭാഗ്യയെ അറിയാതെയിരിക്കാൻ വഴിയില്ല. ഡബ്‌സ്മാഷിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വേണമെങ്കിൽ പറയാം.

താരകല്യാണിന്റെയും രാജറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്.വളരെ കുറച്ചു സമയം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു ഈ ഡബ്‌സ്മാഷ് സൂപ്പർ സ്റ്റാറിനെ.

സിനിമകളിൽ മുഖംകാണിക്കാതെ തന്നെ ഫാൻസും ഫോള്ളോവെഴ്‌സും ആയിക്കഴിഞ്ഞു സൗഭാഗ്യക്ക്.തന്നെ ഈ രംഗത്തേക്ക് കൈപിടിച്ചു കയറ്റിയത് അച്ഛൻ ആണെന്ന് മനസുതുറക്കുന്നു.

വീട്ടിൽ തന്നെയിരുന്നാണ് സൗഭാഗ്യ ഡബ്‌സ്മാഷ് ചെയ്യുന്നത്.ആദ്യമൊക്കെ അധികം കാര്യമാക്കിയെടുത്തില്ല.പിന്നീട് ബാക്ഗ്രൗണ്ടും ക്യാമറയും ഒക്കെ ശ്രദ്ധിച്ചു ചെയ്യാൻ തുടങ്ങി.

തനിക്ക് കിട്ടിയ ഹ്യൂമർ സെൻസ് തന്റെ അച്ഛനിൽ നിന്നും കിട്ടിയതാണെന്നും സൗഭാഗ്യ ഓർക്കുന്നു.അച്ഛൻ മരിച്ചു എന്ന സത്യത്തെ മറന്ന് എപ്പോഴും അവർക്കരികിൽ തന്നെ ഉണ്ടെന്നാണ് സൗഭാഗ്യ വിശ്വസിക്കുന്നത്.സലിംകുമാർ ചേട്ടന്റെ ഡബ്‌സ്മാഷിനാണ് ഏറ്റവും കൂടുതൽ ഷെയറും ലൈക്കും കിട്ടുന്നത്.

ഒരു വർഷം മുന്നെയാണ് സൗഭാഗ്യ ഈ രംഗത്തേക്ക് കാൽവെക്കുന്നത്. തുടക്കസമയമാതിനാൽ തനിക്ക് ആരെയും ഫോള്ളോ ചെയേണ്ടി വന്നിട്ടില്ല എന്നും സൗഭാഗ്യ വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് സൗഭാഗ്യയെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. പക്ഷെ ആ സോഷ്യൽ മീഡിയ തന്നെ തനിക്കും അമ്മക്കും ഏറെ മുറിവുകൾ ഉണ്ടാക്കി എന്നും.അച്ഛന്റെ മരത്തെ സംബന്ധിച്ചുള്ള വാർത്തകളാണ് ഏറെ മുറിവേല്പിച്ചതെന്നും സൗഭാഗ്യ വ്യക്തമാക്കുന്നു.

അച്ഛൻ മരിക്കുന്ന സമയത്തു എന്നോട് അച്ഛൻ ഒരു വാക്കേ പറഞ്ഞുള്ളു അമ്മയെ നോക്കിക്കോണം എന്ന്.വളരെ വിഷമത്തോടെ സൗഭാഗ്യ ഓർക്കുന്നു.ജയറാമിന്റെ ആ വാക്കുകൾ സൗഭാഗ്യ കാത്തുസൂക്ഷിക്കുകയും ചെയ്യും.

തനിക്ക് കിട്ടിയ ഈ അവസരത്തിൽ താൻ ഹാപ്പി ആണെന്നും ഫിലിമിലേക്കുള്ള വരവ് ഇപ്പോൾ ഇല്ലെന്നും സൗഭ്യഗ്യ പങ്കുവെക്കുന്നത്.ഇനിയും സൗഭാഗ്യയിൽ നിന്നും വളരെ മികച്ച ഡബ്‌സ്മാഷുകൾ പ്രതീക്ഷിക്കുന്നു.വളർന്ന് വരുന്ന ഈ കലാകാരിയെ നമുക്കെല്ലാവർക്കും പ്രോത്സാഹിപ്പിക്കാം.

സൗഭാഗ്യ കുടുംബത്തോടൊപ്പം

അമ്മയോടൊപ്പം സൗഭാഗ്യ

സൗഭാഗ്യയുടെ ലേറ്റസ്റ്റ് ക്ലിക്ക്

സൗഭാഗ്യയുടെ ലേറ്റസ്റ്റ് ക്ലിക്ക്

സൗഭാഗ്യയുടെ ലേറ്റസ്റ്റ് ക്ലിക്ക്

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management