ദേവിയെ പോലെ അണിഞ്ഞൊരുങ്ങി സൗഭാഗ്യയും കുടുംബവും ;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം !!

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ്.

സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.ഇപ്പോഴിതാ വൈറൽ ആകുന്നത് സൗഭാഗ്യ പങ്കുവെച്ച ഫോട്ടോയാണ്.വിജയദശമിയോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൊഭാഗ്യ പങ്കുവെച്ചത്.‘എല്ലാവര്‍ക്കും ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള വിജയദശമി ആശംസകള്‍ നേരുന്നു…. നാല് തലമുറകള്‍… അവരില്‍

ഞാന്‍ ദേവിയെ കാണുന്നു. ഒരുമിച്ചിരിക്കുമ്പോള്‍ തീര്‍ച്ചയായും ശക്തി ലഭിക്കും’, വിജയദശമി സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചു. ദേവിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് സൗഭാഗ്യയും കുടുംബവും ചിത്രത്തിൽ.നിരവധി പേരാണ് ഫോട്ടോയ്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top