നീണ്ട 8 വർഷങ്ങളുടെ കാത്തിരിപ്പ്, ശ്രീജയ്ക്കും സെന്തിലിനും ആൺകുഞ്ഞ് പിറന്നു.

സീരിയലിലൂടെ പ്രേക്ഷകർക്ക്‌ പരിചിതമായ താരമാണ് ശ്രീജ ചന്ദ്രൻ.സഹോദരൻ, വടക്കുംനാഥൻ,സഹദേവൻ, പകൽ എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.മലയാള സീരിയൽ ചെയ്യ്തുകൊണ്ടിരുന്നു താരം പിന്നീട് തമിഴിലേക്ക് തിരിയുകയായിരുന്നു.അതിനു ശേഷം താരം തമിഴിലെ നടനായ സെന്തിലിനെയാണ് വിവാഹം കഴിച്ചത്.ഇവർ ഒരുമിച്ച് ശരവണൻ മീനാച്ചി എന്ന സീരിയലിൽ അഭിനയിച്ചു. അതിൽ പ്രധാന ജോടികൾ ആയി ആയിരുന്നു അഭിനയം.

എന്നാൽ അതിന് ശേഷം ഇവർ ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുക ആയിരുന്നു.ഇരുവരുടയും വിവാഹം തിരുപ്പതിയിൽ വെച്ചായിരുന്നു. വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രം ആണ് പങ്കെടുത്തുത്.ഇപ്പോഴിതാ വൈറൽ ആകുന്നത് തങ്കളുടെ ജീവിതത്തിലേക്ക് വന്ന സന്തോഷത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു.ഇൻസ്റ്റഗ്രാമിലൂടെ ഇവർ അറിയിച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. വിവാഹം കഴിഞ്ഞ് 8 വർഷങ്ങൾക്ക്‌ ശേഷമാണ് ഇവർക്ക് കുഞ്ഞ് ജനിക്കുന്നത്. വളക്കാപ്പിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ശ്രീജ ഗർഭിണി ആണെന്ന് അറിയിക്കുന്നത്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Scroll to Top