എന്നെ കുറിച്ച് അറിയാത്തവരാണ് നെഗറ്റീവ് കമന്റസുമായി വരുന്നത് ; എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ

എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും മലയാളികള്‍ക്ക് സുപരിചിതയാണ്. ലേഖ ശ്രീകുമാറും യൂട്യൂബില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു ദിനം എങ്ങനെയാണെന്ന് പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കുകയാണ് ലേഖ. ഡേ ഇന്‍ മൈ ലൈഫ് വീഡിയോ എന്ന സൂചന തന്നെങ്കിലും രാവിലെ എഴുന്നേറ്റത് മുതലുള്ള കാര്യങ്ങള്‍ അഭിനയിച്ച് കാണിക്കാന്‍ തനിക്ക് അറിയില്ലെന്നും ലേഖ പറയുന്നു. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത വ്യക്തിയാണ് താന്‍. കൃത്രിമത്വങ്ങളില്ലാതെ ജീവിതം പരിചയപ്പെടുത്തുന്നതാണ് തനിക്ക് സന്തോഷമുള്ളതെന്നും ലേഖ പറയുന്നു.

വിശേഷങ്ങള്‍ക്കിടെ തന്നെ തേടി വന്ന സിനിമ അവസരങ്ങളെക്കുറിച്ചും ലേഖ മനസു തുറന്നു. ശ്രീക്കുട്ടന്റെ പൂര്‍ണമായ പിന്തുണയുണ്ടായിരുന്നു. പക്ഷേ സിനിമയുടെ ലോകം താന്‍ വേണ്ടെന്ന് വച്ചുവെന്നും ലേഖ മനസുതുറന്നു. ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന പല മുഹൂര്‍ത്തങ്ങളിലും എനിക്ക് പിഴവ് വന്നിട്ടുണ്ടെന്ന് ലേഖ വ്യക്തമാക്കുന്നു.കാരണം അഭിനയിക്കാന്‍ എനിക്ക് തീരെ അറിയില്ല.

വീട്ടില്‍ കുക്കിങ് സ്വന്തമായാണ് ചെയ്യുന്നത്. വീട് വൃത്തിയാക്കാനും മുറ്റമടിക്കാനുമൊക്കെ ഒരമ്മ വരാറുണ്ട്. അപൂര്‍വ്വമായി മാത്രമാണ് പുറത്തു നിന്നും ഭക്ഷണം വരുത്തുന്നത്.എന്നെ കുറിച്ച് അറിയാത്തവരാണ് നെഗറ്റീവ് കമന്റസുമായി വരുന്നതെന്നാണ് ലേഖ പറയുന്നത്. കേട്ട് കേള്‍വി വെച്ച് ഇതാണ് ലേഖ എംജി ശ്രീകുമാര്‍ എന്ന് പറയുന്നത് ശരിയല്ല. നമ്മള്‍ നന്നാവാന്‍ ഒറ്റ കാര്യം ചെയ്താല്‍ മതി.


അത് പരദൂഷണം നിര്‍ത്തുക എന്നതാണ്. എന്തും എഴുതി കൂട്ടുന്നതോ പറയുന്നതോ ശരിയല്ല. എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല. ആ സമയത്ത് തിരിച്ച് എന്തെങ്കിലും ചെയ്യണമെന്നൊക്കെ തോന്നാറുണ്ട്. എന്റെ മര്യാദയും സംസ്‌കാരവും അതിന് അനുവദിക്കുന്നില്ല. നല്ലത് ചെയ്യുക, മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക, ഇതെല്ലാം കേട്ട് ചേച്ചി മൂഡൗട്ടാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും ലേഖ സൂചിപ്പിച്ചു.

Scroll to Top