ഇ–ബുൾ ജെറ്റിന്റെ ലൈസൻസ് റദ്ദ് ചെയ്‌തത്‌ വളരെ നല്ലത് എന്നേ എനിക്ക് പറയാനുളളൂ ; ശ്രീലക്ഷ്മി അറക്കൽ

ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്ത വിഷയത്തിൽ ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം :

E bulljet സഹോദരങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്തു എന്നൊരു വാർത്ത കേട്ടു. ശരിയാണോ എന്നറിയില്ല.
ശരിയാണെങ്കിൽ,വളരെ നല്ലത് എന്നേ എനിക്ക് പറയാനുളളൂ…കാരണം ഇതുപോലെ റോഡിൽ കിടന്ന് ആംബുലൻസ് സൈറണടിച്ച് പോകുന്നവൻമാർക്ക് ഇതു തന്നെ കിട്ടണം.റോഡിൽ ആഭ്യാസപ്രകടനം കാണിക്കുന്ന പിള്ളേരേയും ഇതുപോലെ പിടിച്ച് ലൈസൻസ് റദ്ദ് ചെയ്യണം എന്നാണ് എന്റെ പേഴ്സണൽ ആഗ്രഹം.

ഇൻസ്റ്റയിൽ ഓവർ സ്പീഡ് സ്റ്റോറീസ് ഇടുന്നവരേയും പൊക്കണം.കാരണം എങ്കിലേ ഇവന്മാരൊക്കെ പഠിക്കൂളളൂ…
റോഡ് ആരുടേയും കുടുംബ സ്വത്തല്ല.പൊതുവിടം ആണ്.

Scroll to Top