എത്ര പേരെ തേച്ചിട്ടുണ്ട്, അവസാന ചാറ്റ് ; വ്യക്തിപരമായ ചോദ്യങ്ങൾ : ട്രോളുമായി ദീപ തോമസ്

ഇന്റർവ്യൂവിനിടയിൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയുടെ ലഹരിപരിശോധന നടത്തും.ഓൺലൈൻ അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ച കേ സിലാണ് പരിശോധന.പോലീസ് ഇന്റർവ്യൂ ഭാഗം കണ്ടതിനെ തുടർന്ന് ആസ്വഭാവികത തോന്നിയതിനെ തുടർന്ന് ആണ് ഇവർ ഈ ടെസ്റ്റിന് നടപടി എടുത്തത്.സംഭവത്തിൽ സിനിമയിൽ നിന്നും മാറ്റി നിർത്താൻ തീരുമാനം. കുറച്ച് കാലത്തേക്ക് ആണ് ഈ മാറ്റിനിർത്തൽ.സിനിമ നിർമ്മാതാക്ക്ളുടെ സംഘടനയുടെ തീരുമാനമാണ് പ്രെസ്സ് മീറ്റിൽ വെച്ച് പറഞ്ഞത്.

ശ്രീനാഥ്‌ ഭാസി തെറ്റുകൾ എല്ലാം അംഗീകരിച്ചു.പരാതിക്കാരിയോട് ക്ഷമ പറഞ്ഞു.ഇദ്ദേഹത്തെ സിനിമയിൽ നിന്നും കുറച്ച് നാളത്തേക്ക് മാറ്റി നിർത്താൻ ആണ് തീരുമാനം.എന്നാൽ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ഡബ്ബിങ്ങും സിനിമയുടെ ഷൂട്ടിംങും പൂർത്തികരിക്കും.പിന്നീട് പുതിയ പ്രൊജക്ടുകൾ തുടങ്ങില്ല.ഈ വിഷയത്തിൽ ശ്രീനാഥ് ഭാസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ അനുകൂലിച്ച് കൊണ്ട് രം​ഗത്തെത്തുകയാണ് നടി ദീപ തോമസ്.വിഡിയോയിലോടെയാണ് താരം പ്രതികരിച്ചത്.

ആണാണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് ഇപ്പോൾ പല ഓൺലൈൻ ചാനലുകളിലും നടക്കുന്നതെന്നാണ് പരിഹാസം. ആണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്സാപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോള്‍ ആരെയാണ് തുടങ്ങി ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് നടക്കുന്നതെന്ന് ദീപ വീഡിയോയിൽ പറഞ്ഞുവയ്ക്കുന്നു. തികച്ചുംവ്യക്തിപരമായ ചോദ്യങ്ങൾ പറഞ്ഞാണ് വിഡിയോയിലൂടെ നടി പ്രതികരിച്ചത്.

Scroll to Top