ദാസനും വിജയനും വീണ്ടും ചിരിച്ചു കളിച്ചും ഒരേ വേദിയിൽ; മനസ് നിറഞ്ഞ് ആരാധകർ !!

മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. അനാരോഗ്യത്തെ തുടര്‍ന്നുള്ള ഒരിടവേളയ്ക്കു ശേഷം അദ്ദേഹം പൊതു വേദിയിൽ എത്തിയ സന്തോഷത്തിലാണ് ആരാധകർ. അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ തോൽപ്പിച്ച് തിരിച്ചു വരവിന്റെ വക്കിലാണ് ശ്രീനിവാസൻ ഇപ്പോൾ. നിർമാതാവും മെറിലാന്റ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനുമായ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ശ്രീനിവാസൻ എത്തിയത്.മകൻ വിനീതാണ് കാറിൽ നിന്നിറങ്ങിയ അദ്ദേഹത്തെ വിവാഹ വേദിയിലേക്ക് എത്തിച്ചത്.

ഓഡിറ്റോറിയത്തിന് അകത്തെത്തിയ താരം മോഹന്‍ലാലിനൊപ്പം ഇരിക്കുന്നതും നിറ ചിരിയോടെ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ.കുറുക്കന്‍ എന്ന ചിത്രമാണ് ശ്രീനിവാസന്‍റേതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ ഉൾപ്പടെ നിരവധി പേർ സകൂടുംബമാണ് വിവാഹത്തിൽ പങ്കെടുത്തത്.

സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു.ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് വിശാഖ് ആദ്യ നിർമാതാവ് ആകുന്നത്.പിന്നീട് അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന സിനിമ ചെയ്ത്. അതിന് ശേഷം വിനീത് ശ്രിനീവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന്റെ നിര്‍മ്മാതാവ് ആയിരുന്നു. ഈ ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം ആണ് നേടിയത്.വിശാഖിന്റെ കരിയറിലെ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയുന്ന സിനിമ ആയിരുന്നു ഇത്. അതുപോലെ തന്നെ സിനിമ ഹിറ്റ് ആയപ്പോൾ വിഷാഖിനെയും എല്ലാവരും പ്രശംസിക്കാൻ മറന്നില്ല.

Scroll to Top