കഴിവുമില്ലാത്ത, കള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍, നാടിനെയും നമ്മളെയും നശിപ്പിക്കും : ശ്രീനിവാസൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശ്രീനിവാസന്റെ വാക്കുകൾ ആണ്.ലവ്‍ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ എത്തിയപ്പോൾ വേദിയിൽ നിന്ന് സംസാരിച്ച വാക്കുകൾ ആണ് വൈറൽ ആകുന്നത്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെ കുറിച്ചും രാഷ്ട്രീയക്കാരെ കുറിച്ചും താരം പറയുന്നു. ശ്രീനിവാസന്റെ വാക്കുകളിലേക്ക്. ഞാൻ ഇന്നേ വരെ ഓഡിയോ ലോഞ്ചിങ്ങിന് ഒന്നും പോയിട്ടില്ല. എന്നെ ഇതുവരെ ആരും വിളിച്ചിട്ടുമില്ല.എന്റെ സംഗീതജ്ഞാനം ആർക്കും അറിയില്ല അതാകും. ഞാൻ ഉടനെ തന്നെ ഒരു ആൽബം ഇറക്കും. ഇവിടെ പറയാവുന്ന കാര്യമാണോ എന്നറിയില്ല. എന്നാലും മൈക്ക്‌ കിട്ടിയപ്പോൾ പറയുവാ.ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത് ശരിക്കും.

ഇവിടെ ഡെമോക്രസിയാണ് എന്നാണ് പറയുന്നത്. ജനാധിപത്യം. 1500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രീസിലാണത്രെ ജനാധിപത്യത്തിന്‍റെ ഒരു മാതൃക ആദ്യമായി ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അനുഭവത്തില്‍ നിന്നു പറഞ്ഞു. കഴിവുള്ളവരെയാണല്ലോ നിങ്ങള്‍ ഭരിക്കാനായി തെരഞ്ഞെടുക്കുന്നത്. ഈ കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്ക് ഉണ്ടോ. അതാണ് ജനാധിപത്യത്തിന്‍റെ പ്രശ്നമെന്ന് അന്ത കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഡെമോക്രസി കണ്ടുപിടിച്ചയാളെ ചു ട്ടുകൊ ന്ന് അദ്ദേഹം ആ ത്മ ഹ ത്യ ചെയ്യുമായിരുന്നു.

കാരണം രാഷ്ട്രീയത്തിലെ പെ രുംക ള്ളന്മാര്‍ക്ക് അവര്‍ ച ത്ത് കുഴിയിലേക്ക് പോകുന്നത് വരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക ള്ളന്മാരെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ്. ഞാനിതിനെ ജനാധിപത്യം എന്നല്ല, തെ മ്മാടി പ ധ്യം എന്നാണ് പറയുക. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി എടുത്ത് പറയുകയല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ്. ഒരു കഴിവുമില്ലാത്ത, ക ള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നു. അവര്‍ കട്ട് നമ്മളെയും നാടിനെയും ന ശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല.

Scroll to Top