വണ്ണമുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ല എന്ന് പ്രസംഗിച്ച പുരോഹിതനെ വേദിയിൽ നിന്നും തള്ളിയിട്ട് യുവതി ; വൈറൽ വീഡിയോ.

വണ്ണമുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ല എന്ന് പ്രസംഗിച്ച പുരോഹിതനെ വേദിയിൽ നിന്നും തള്ളിയിട്ട് യുവതി.പുരോഹിതന്റെ ഈ വാക്കുകൾ കേട്ട് രോഷാകുലനായ സ്ത്രീ ഓടിവരുകയായിരുന്നു.പുരോഹിതന് ചെറിയ പരുക്കുകൾ സംഭവിച്ചു.വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു ബ്രസീലിലെ പുരോഹിതനായ മാർസലോ റോസിയെയാണ് പ്രസംഗത്തിനിടയിൽ തള്ളിയിട്ടത്
50,000 പേരാണ് പുരോഹിതന്റെ പ്രസംഗം കേള്‍ക്കാനെത്തിയിരുന്നത്. കാണികള്‍ക്കിടയിലിരുന്ന് പുരോഹിതന്റെ പ്രസംഗം കേള്‍ക്കുകയായിരുന്നു യുവതി. ഇതിനിടെയാണ് വണ്ണമുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് പുരോഹിതന്‍ പറഞ്ഞത്. ഇതുകേട്ടതോടെ ദേഷ്യത്തോടെ വേദിയിലെത്തിയ യുവതി പുരോഹിതനെ തള്ളിയിടുകയായിരുന്നു.വിഡിയോ വൈറലായതോടെ നിരവധി പേര്‍ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നു. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഡിയോ കാണാം;

Scroll to Top