5 വയസ്സുവരെ കുട്ടികൾക്ക് സൗജന്യയാത്ര; പ്രായപരിധി കൂട്ടി തമിഴ്നാട് സർക്കാർ, സ്റ്റാലിന് അഭിനന്ദനങ്ങളുമായി ജനങ്ങൾ.

തമിഴ്നാട് സർക്കാർ ബസുകളിൽ കുട്ടികൾക്കുള്ള സൗജന്യയാത്രയുടെ പ്രായപരിധി വർധിപ്പിച്ചു. ഇനി മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സർക്കാർ ബസുകളിൽ യാത്ര ചെയ്യാം എന്നാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഗതാഗതമന്ത്രി എസ്.എസ് ശിവശങ്കറാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്. ഇതുവരെ മൂന്ന് വയസ് വരെയുള്ള കുട്ടികൾക്കാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് അരടിക്കറ്റും നൽകിയിരുന്നു. ഇനി അ‍ഞ്ചു വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് യാത്ര ചെയ്യാൻ അരടിക്കറ്റ് മതിയാകും.

Scroll to Top