സ്വന്തം ചാനലിനായി അവാര്‍ഡുകള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മകനും അവാര്‍ഡ് ലഭിച്ചതായുള്ള പ്രഖ്യാപനം മനോരമ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് എന്‍കെ ഗിരീഷ് അറിയുന്നത് .

ഗിരീഷിന്റെ ഇളയ മകന്‍ ചന്ദ്രകിരണിനാണ് ‘അതിശയങ്ങളുടെ നോവല്‍’ എന്ന ചിത്രത്തിന് ബാലതാരത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചത്.എന്നാല്‍ സന്തോഷം ഉള്ളില്‍ ഒളിപ്പിച്ച്‌ അദ്ദേഹം അത് റിപ്പോര്‍ട്ട് ചെയ്തു.മകന്റെ നേട്ടത്തേക്കുറിച്ച്‌ വാചാലനാകാനോ, തന്റെ മകനാണെന്ന് അറിയിക്കാനോ ശ്രമിച്ചതുമില്ല.

ഒടുവില്‍ സുഹൃത്ത് ശ്യാം കുമാറാണ് കാഴ്ചയുടെ ഈ അപൂര്‍വ്വത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുന്‍പ് മകന്‍ തെരഞ്ഞെടുപ്പില്‍ തോറ്റ കാര്യം മകന്‍ റിപ്പോര്‍ട്ട് ചെയ്തത് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിട്ടുണ്ട് . എം വി രാഘവനായിരുന്നു ആ അച്ഛന്‍. മകന്‍ എം വി നികേഷ് കുമാറും .

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management